കേരളപ്പിറവി : കേരളത്തിന്റെ ചിഹ്നങ്ങൾ അടയാളപ്പെടുത്തി പ്രദർശനം
തിരൂർ : കേരള പ്പിറവി ദിനത്തിന്റെ ഭാഗമായി കേരളത്തിന്റെ ചിഹ്നങ്ങൾ വരച്ച് വിദ്യാർത്ഥികൾ ഒരുക്കിയ പ്രദർശനം ശ്രദ്ധേയമായി. പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രി പ്രൈമറി വിദ്യാർത്ഥികളാണ് കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ വരച്ച് പ്രദർശിപ്പിച്ചത്. കേരളത്തെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ യാണ് അറിയാം നമ്മുടെ കേരളത്തെ എന്ന പേരിൽ പഠന പ്രവർത്തനം ഒരുക്കിയത്. കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ അറിയുന്നതിനൊപ്പം കേരളത്തിന്റെ സവിശേഷതകൾ കൂടി വിദ്യാർത്ഥികൾക്ക് പരിചയപ്പെടാനായി. പ്രഥമ അധ്യാപകൻ ടി മുനീർ, റസാഖ് പാലോളി എന്നിവർ കേരളപ്പിറവി സന്ദേശം നൽകി. അധ്യാപകരായ എ പ്രേമ, സി എം എ സനൂഫിയ, കെ വി സജിന, ഷൈഭ, പി ദീപ, ലിജിന എന്നിവർ നേതൃത്വം നൽകി.