Fincat

ചലച്ചിത്ര നടൻ ജൂനിയര്‍ ബാലയ്യ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ(രഘു ബാലയ്യ) അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ ആയിരുന്നു അന്ത്യം.

പ്രമുഖ നടൻ ടി.എസ് ബാലയ്യയുടെ മകനാണ്. ഇതിനാലാണ് അദ്ദേഹത്തെ ജൂനിയര്‍ ബാലയ്യ എന്ന് സിനിമാലോകം വിശേഷിപ്പിച്ചത്.

1953ല്‍ തൂത്തുക്കുടിയില്‍ ജനിച്ച ജൂനിയര്‍ ബാലയ്യ , പിതാവിനൊപ്പം ആദ്യ ചിത്രത്തില്‍ അഭിനയിച്ചവയാണ് ടി.എസ് ബാലയ്യ അന്തരിച്ചത്.പിന്നീട് 1975ല്‍ മേല്‍നാട്ടു മരുമകനാണ് പുറത്തുവന്ന ആദ്യചിത്രം. ചിന്ന തായെ, കുംകി തുടങ്ങി 40 വര്‍ഷത്തിനിടെ 50 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ചെന്നൈയില്‍ ഹീലിംഗ് സ്ട്രൈപ്സ് എന്ന സുവിശേഷ പ്രചാരണ കേന്ദ്രം ആരംഭിച്ച്‌ പ്രവര്‍ത്തിക്കവെയാണ് അന്ത്യം. സംസ്കാര ചടങ്ങുകള്‍ പിന്നീട് നടക്കും.

2nd paragraph