Fincat

ഇസ്രയേലിന്‍റെ സൂപ്പർ ഡ്രോണുകൾ ഇനി ഇന്ത്യയിൽ പിറക്കും, ഉണ്ടാക്കുന്നത് അദാനിയുടെ കമ്പനി!

ഇസ്രായേലിന്റെ ആക്രമണവും ചാരപ്പണിയും നടത്തുന്ന ഡ്രോണുകള്‍ നിര്‍മ്മിച്ച് ഉപയോഗിക്കാൻ ഇന്ത്യ. ഹെർമിസ് 900 UAV ഡ്രോണുകളാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. അദാനി ഡിഫൻസ് കമ്പനിയാണ് ഇത് ഇന്ത്യയിൽ നിർമ്മിക്കുന്നത്. അടുത്ത നാലുമുതല്‍ അഞ്ച് വർഷത്തിനുള്ളിൽ അതിന്റെ പൂർണ്ണ ഡെലിവറി സംഭവിക്കാൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

1 st paragraph

ഇത്തരത്തിൽ അദ്ഭുതപ്പെടുത്തുന്ന ഡ്രോണുകൾ രാജ്യത്ത് വികസിപ്പിച്ചെടുക്കുന്നതോടെ തൊഴിൽ സാധ്യതയും വർധിക്കും. ഇന്ത്യൻ സൈന്യത്തിന് ആദ്യം ഈ ആയുധം ലഭിക്കും. ഇതുവരെ, ഇസ്രായേലിന്റെ എൽബിറ്റ് കമ്പനിയാണ് ഹെർമിസ് 900 ഡ്രോണുകൾ നിർമ്മിച്ചിരുന്നത്. നിരീക്ഷണവും ചാരവൃത്തിയുമാണ് ഈ ഡ്രോണുകളുടെ പ്രവർത്തനമേഖല. എന്നാൽ ആവശ്യമെങ്കിൽ ആക്രമണം നടത്താനും സാധിക്കും.

ഈ ഡ്രോണിന് 30 മുതൽ 36 മണിക്കൂർ വരെ തുടർച്ചയായി പറക്കാൻ കഴിയും. ഇത് ഒരു മീഡിയം ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് അൺമാൻഡ് ഏരിയൽ വെഹിക്കിൾ (MALE UAV) ആണ്. ഇതിന് പരമാവധി 30000 അടി ഉയരത്തിൽ എത്താൻ കഴിയും. ഇതിന്റെ ചിറകുകൾ 49 അടിയാണ്. ഏകദേശം 970 കിലോയാണ് ഭാരം. 450 കിലോഗ്രാം ഭാരമുള്ള പേലോഡുമായി പറക്കാൻ കഴിയും.

2nd paragraph

ഇത് പ്രവർത്തിപ്പിക്കാൻ രണ്ട് പേർ മാത്രം മതി. കമ്പ്യൂട്ടറുകള്‍ വഴിയാണ് ഇത് നിയന്ത്രിക്കുന്നത്. ഇതിന്റെ നീളം ഏകദേശം 27.3 അടിയാണ്. മണിക്കൂറിൽ പരമാവധി 220 കിലോമീറ്റർ വേഗതയിൽ പറക്കാൻ കഴിയും. ഇത് സാധാരണയായി മണിക്കൂറിൽ 112 കിലോമീറ്റർ വേഗതയിലാണ് പറക്കുന്നത്. കാരണംഉയർന്ന വേഗത പറക്കല്‍ സമയം കുറയ്ക്കുന്നു.

2014 ജൂലൈയിൽ ഓപ്പറേഷൻ പ്രൊട്ടക്റ്റീവ് എഡ്ജിലാണ് ഇസ്രായേൽ ആദ്യമായി ഈ ഡ്രോൺ ഉപയോഗിച്ചത്. അതേസമയം, 2015 അവസാനത്തോടെ ഇത് സൈന്യത്തിൽ വിന്യസിക്കപ്പെട്ടു. നിരീക്ഷണം, ചാരപ്രവർത്തനം, നീങ്ങിക്കൊണ്ടിരിക്കുന്ന ലക്ഷ്യങ്ങൾക്കായി തിരച്ചിൽ, ആശയവിനിമയം, ഇലക്ട്രോണിക് ഇന്റലിജൻസ്, ഇലക്ട്രോണിക് യുദ്ധം, ഏത് കാലാവസ്ഥയിലും ശത്രുവിനെ നിരീക്ഷിക്കുക എന്നിവയാണ് ഈ ഡ്രോണിന്റെ പ്രധാന പ്രവർത്തനങ്ങള്‍.

സിഗ്നലുകൾ തടസപ്പെടുത്തി ചാരപ്പണി നടത്താനും ഈ ഡ്രോണിന് കഴിയും. ആശയവിനിമയത്തിലും ഇത് ഉപയോഗപ്രദമാകും. അതായത്, വിദേശ സന്ദേശങ്ങളുടെ സിഗ്നലുകൾ കണ്ടെത്തി അവയെ ഡീകോഡ് ചെയ്യാൻ ഇത് സഹായിക്കും. ഭാവിയിൽ അദാനി ഡിഫൻസിന് ഹെർമിസ് 900-ഉം 450-ഉം ഉണ്ടാക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു. ഇതോടെ ഇന്ത്യയിൽ നിർമിച്ച ഡ്രോണുകൾ ലോകത്തിന് ലഭിക്കാൻ തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.