Fincat

അഴിമതിയുടെ കണ്ണട വെച്ച് നടക്കുന്ന സർക്കാരിനെ നേരിന്റെ കണ്ണിലൂടെ ജനം തിരിച്ചറിയും: രണ്ടത്താണി

വിലക്കയറ്റo കൊണ്ടും അമിത നികുതി ഭാരം കൊണ്ടും വലയുന്ന ജനത്തിന് മേൽ വൈദ്യുത ചാർജ്ജ് വർദ്ദനവിലൂടെ ഇരുട്ടടി നൽകിയ സർക്കാറിനെ നേരിന്റെ കണ്ണു കൊണ്ട് കാണാനുള്ള തിരിച്ചറിവ് കേരളത്തിലെ ജനങ്ങൾക്കുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു. കെ.എസ് ഇ.ബി ഓഫീസിന് മുന്നിൽ തിരൂർ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.ഇ. വഹാബ് അധ്യക്ഷത വഹിച്ചു. പി.വി. സമദ് , എ.കെ. സൈതാലിക്കുട്ടി, വി.പി.സൈതലവി ഹാജി, ബാവ ചെമ്പ്ര , നൗഷാദ് എന്ന കുഞ്ഞിപ്പ , അസീസ് മാവുംകുന്ന് , മനാഫ് പൂന്തല , ഹംസ അന്നാര , കെ.കെ. റിയാസ് , ഹസീം ചെമ്പ്ര , ടി.ഇ. ബാബു , നൗഫാൻ പൂന്തല പ്രസംഗിച്ചു .