Fincat

അനധികൃതമായി കടത്തിയ 35 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

കിളിമാനൂര്‍: ഇരുചക്രവാഹനത്തില്‍ 35 ലിറ്റര്‍ വിദേശമദ്യം അനധികൃതമായി കടത്തിയ ആളെ കിളിമാനൂര്‍ പൊലീസ് പിടികൂടി.

1 st paragraph

ആറ്റിങ്ങല്‍ അയിലം സ്വദേശി നാസറുദീൻ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിയോടെ സംസ്ഥാന പാതയില്‍ തട്ടത്തുമലയില്‍ വെച്ചായിരുന്നു സംഭവം.

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡുവക്കില്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുന്നതിനിടെ, ചടയമംഗലത്തുനിന്ന് കിളിമാനൂരിലേക്ക് വരികയായിരുന്ന ഇരുചക്രവാഹനം കാറിനു പിറകില്‍ ഇടിക്കുകയായിരുന്നു.

2nd paragraph

ഇടിയുടെ ആഘാതത്തില്‍ ഇരുചക്ര വാഹനത്തില്‍ നിന്ന് മദ്യക്കുപ്പി റോഡിലേക്ക് വീണു. ഇതിനെ തുടര്‍ന്ന് കാര്‍ യാത്രികര്‍ പ്രതിയെ തടഞ്ഞുവെച്ച്‌ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിയ മദ്യം പിടിച്ചെടുത്തത്.

മൂന്ന് സഞ്ചികളിലായി 67 കുപ്പി മദ്യമാണ് കടത്തിയത്. പിടികൂടിയ പ്രതി ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളും നിരവധി അബ്കാരി, മോഷണ ക്കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കിളിമാനൂര്‍ സി.ഐ ബി. ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.