ശിശുദിനത്തിൽ തിരൂർ നഗരസഭയിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
തിരൂർ . മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിലെ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥി പ്രതിനിധികളുടെ പങ്കാളി ത്തത്തോടെ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു 2024 വർഷത്തോടെ
നഗരസഭയെ സമ്പൂർണ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട്. മാലിന്യ സംസ്ക്കരണ ശീലങ്ങൾ പുതുതലമുറയിൽ നിന്നു തന്നെ തുടങ്ങുന്നതിന് പ്രാപ്തരാക്കുന്ന തുടർപദ്ധതികളും ഇതിന്റെ ഭാഗമായി രൂപീകരിക്കും കുട്ടികളുടെ പാനൽ തന്നെ നിയന്ത്രിച്ച സഭ തിരൂർ സാംസ്ക്കാരിക സമുഛയത്തിൽ വച്ചാണ് നടന്നത് . നഗരസഭാ ചെയർ പേഴ്സൺ നസീമ എ.പി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പാനൽ അംഗം
അനസൂയ അശോക് അദ്ധ്യക്ഷത വഹിച്ചു .ആ രോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഫാത്തിമത്ത് സജ്ന റിപ്പോർട്ട് അവതരിപ്പിച്ചു സ്കൂൾ പ്രതിനിധി കളായ വിദ്യാർത്ഥികൾ സ്കൂൾ തല റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ് സൺമാരായ കെ.കെ. സലാം മാസ്റ്റർ, റസിയ ഷാഫി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.കെ.കെ. തങ്ങൾ കൗൺസിലർ മാരായഷാഹുൽ ഹമീദ് പി , കെ.അബുബക്കർ , സുബൈദ സി , ക്ലീൻ സിറ്റി മാനേജർ ജീവരാജ് . എസ്.എസ് എം പോളിടെക്നിക്ക് കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അൻവർ വിദ്യാർത്ഥിപാനൽ അംഗങ്ങളായ അർഷിദ ജെബിൻ, ഷഹന , ദേവേശ്, സിനാൻ , ആദിൽ ജിംഷാദ് പ്രസംഗിച്ചു . കുട്ടികൾക്കായി ക്വിസ്മത്സരവും സംഘടിപ്പിച്ചു.
തുടർപ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ ഹരിത ക്ലബ്ബുകൾ രൂപീകരിക്കും
നിരീക്ഷണ സമിതിയും പ്രവർത്തിക്കും മാസംതോറും അവലോകന യോഗങ്ങൾ ചേരും വിദ്യാലയങ്ങളെ മുനിസിപ്പൽ തലത്തിൽ ട്രേഡിംഗ് നടത്തും .