നവകേരള ബസ് ‍യാത്ര: അകലത്തെ ആവശ്യങ്ങളെ കാണണേ…

ഭരണസിരാകേന്ദ്രത്തില്‍നിന്ന് ഏറ്റവും അകലെയുള്ള ജില്ലയാണ് കാസര്‍കോട്. വികസനകാര്യത്തില്‍ കണ്ണെത്താതിരിക്കാൻ ഇത് ന്യായമല്ല.

ഉത്തര കേരളത്തോടുള്ള അവഗണന സംബന്ധിച്ച പരാതിക്ക് സംസ്ഥാനത്തിന്റെ തന്നെ വയസ്സുണ്ട്. പരിഹരിക്കപ്പെടാൻ ഒട്ടേറെ പ്രശ്നങ്ങളുണ്ട് കാസര്‍കോടിന്. കേരളത്തിന്റെ നോവായി മാറിയ എൻഡോസള്‍ഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങളാണ് ഇതില്‍ പ്രധാനം.

പത്തുവര്‍ഷം മുമ്ബ് പണി തുടങ്ങിയിട്ടും ഇന്നും പൂര്‍ത്തിയാകാത്ത കാസര്‍കോട് മെഡിക്കല്‍ കോളജ് ആണ് മറ്റൊന്ന്. ഇതോടൊപ്പം പ്രഖ്യാപിച്ച മറ്റു ജില്ലകളിലെ മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ഇന്നും ഒ.പി മാത്രമാണുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സ്കൂളുകള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും നിയമനങ്ങള്‍ നടക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നു. ഉത്തര കേരളത്തിന്റെ പരിദേവനങ്ങള്‍ക്ക് ഉത്തരം കിട്ടിയേ തീരൂ…

എൻഡോസള്‍ഫാൻ: കൂടുതല്‍ ഇരകളെ പട്ടികയില്‍ ഉള്‍പ്പെടുത്തണം

കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ സാമൂഹിക വിപത്തായ എൻഡോസള്‍ഫാൻ ദുരന്തത്തില്‍ ഇപ്പോഴത്തെ നീറുന്ന പ്രശ്നം ഇരകളെ എല്ലാവരെയും ദുരന്തബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല എന്നതാണ്. നവകേരള സദസ്സിലെങ്കിലും ഇതിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

●2017ല്‍ ഇരകളായി തിരഞ്ഞെടുക്കപ്പെട്ട 1031 പേരെ അര്‍ഹരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം.

●ഇവരുടെ വാഹനസൗകര്യം പുനഃസ്ഥാപിക്കണം.

●പുനരധിവാസ വില്ലേജിന്റെ നിര്‍മാണപ്രവര്‍ത്തനം ഉടൻ പൂര്‍ത്തീകരിക്കണം.

●ബഡ്സ് സ്കൂളുകളില്‍ നിയമിക്കപ്പെട്ട ജീവനക്കാര്‍ക്ക് ശമ്ബളം, രോഗികള്‍ക്ക് തെറപ്പി സൗകര്യം എന്നിവ നല്‍കണം.

●നീതി മെഡിക്കല്‍ സ്റ്റോര്‍ വഴി ഇവര്‍ക്കുള്ള മരുന്നുവിതരണം പുനഃസ്ഥാപിക്കണം.

●മംഗളൂരുവിലെ ആശുപത്രികളില്‍ സൗജന്യ ചികിത്സ പുനഃസ്ഥാപിക്കണം.

മഞ്ചേശ്വരത്തെ മറക്കരുത്

മിനി സിവില്‍ സ്റ്റേഷൻ വേണം

● മഞ്ചേശ്വരം പുതിയ താലൂക്കാണ്. മിനി സിവില്‍ സ്റ്റേഷൻ വേണം.

● ആവശ്യത്തിന് കോളജുകളും സ്കൂളുകളുമില്ല.

● സയൻസ് ബാച്ചുകളില്ല. യാത്രാസൗകര്യങ്ങളില്ല.

● മലയാള ഭാഷ മരിച്ചുകൊണ്ടിരിക്കുന്നു.

പാതകള്‍ പൂര്‍ത്തിയാകുന്നു

● റോഡുകളുടെ കാര്യത്തില്‍ വലിയ പ്രശ്നങ്ങളില്ല.

● അന്താരാഷ്ട്ര നിലവാരത്തില്‍ കുമ്ബള-ബദിയടുക്ക റോഡ് നിര്‍മിച്ചു.

● ആറുവരി ദേശീയപാത നിര്‍മാണം മണ്ഡലത്തില്‍ പൂര്‍ത്തിയാകുന്നു. എന്നാല്‍, മേല്‍പാലം, അടിപ്പാത ആവശ്യങ്ങള്‍ വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല.

സര്‍ക്കാര്‍ ആശുപത്രികള്‍ പേരിനുമാത്രം

● പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, ഗവ. ആശുപത്രികള്‍ എന്നിവയുടെ നില ശോചനീയം.

● മംഗല്‍പാടി താലൂക്ക് ആശുപത്രി പേരിനു മാത്രം. ചികിത്സക്ക് മംഗളൂരു തന്നെ ആശ്രയം.

പ്ലസ് ടുവിന് സീറ്റുക്ഷാമം;

●പ്ലസ് ടുവിന് സീറ്റുക്ഷാമം ഉണ്ട്. കുട്ടികള്‍ക്ക് കര്‍ണാടകത്തിലേക്ക് ചേക്കേറുന്നു.

● അധ്യാപക നിയമനങ്ങള്‍ നടക്കുന്നില്ല. ഹൈസ്കൂളുകളില്ലാത്ത പഞ്ചായത്തുകളുണ്ട് -മീഞ്ച

● കണ്ണൂര്‍ സര്‍വകലാശാലക്കു കീഴില്‍ ലോ കോളജ് കാമ്ബസ് തുറന്നത് നല്ല പുരോഗതിയാണ്.

ദേശീയപാതയോരം മാലിന്യക്കൂന

● റോഡരികിലാണ് മാലിന്യം തള്ളുന്നത്. ദേശീയപാതയോരം മാലിന്യക്കൂനയായി

മറ്റു പ്രധാന പ്രശ്നങ്ങള്‍

● തദ്ദേശീയര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ ഇല്ല. ആളുകള്‍ തൊഴില്‍ തേടി കര്‍ണാടകത്തിലേക്ക് പോകുന്നു.
● സ്ത്രീസൗഹൃദ പദ്ധതികളില്ല.
● ടെക്നോപാര്‍ക്കുകള്‍ ഇല്ല.
● മൊഗ്രാല്‍, നാങ്കി, ഉപ്പള കടപ്പുറങ്ങളിലാണ് കടലാക്രമണം. കടല്‍ഭിത്തി നിര്‍മിക്കണം.
വിനോദസഞ്ചാര സാധ്യതകള്‍
● അനന്തപുരം മുതല ക്ഷേത്രം, പൊസഡികുംപെ എന്നിവ വിനോദസഞ്ചാരസാധ്യതയുള്ള സ്ഥലങ്ങളാണ്.

പുതിയ വ്യവസായ സ്ഥാപനങ്ങള്‍

●നിലച്ചിരുന്ന കെല്‍-ഇ.എം.എല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി.

കരകയറാൻ കാഞ്ഞങ്ങാട്

വേണം കുശാല്‍നഗര്‍ റെയില്‍ മേല്‍പാലം

● കുശാല്‍നഗര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് യാഥാര്‍ഥ്യമാകണം

● ഇഖ്ബാല്‍ ഗേറ്റിലും മാണിക്കോത്തും മേല്‍പാലം വേണം

● കാഞ്ഞങ്ങാട് നഗരത്തില്‍ ഫ്ലൈഓവര്‍ വേണം

കാഞ്ഞങ്ങാട്-പാണത്തൂര്‍ പാത: 17 കി.മീ പാതിയില്‍

● ദേശീയപാത എൻ.എച്ച്‌ 66 നിര്‍മാണ പുരോഗതിയുണ്ട്.
● കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍ പൂടങ്കല്ല് മുതല്‍ പാണത്തൂര്‍ വരെയുള്ള 17 കിലോമീറ്റര്‍ റോഡ് നവീകരണം ത്രിശങ്കുവില്‍. വര്‍ഷം ഒന്നു കഴിഞ്ഞിട്ടും പ്രവൃത്തികള്‍ തുടങ്ങിയിടത്തുതന്നെ.

● നീലേശ്വരം ഇടത്തോട് റോഡ് നവീകരണം പൂര്‍ത്തിയാകാനുണ്ട്. 42.10 കോടിയാണ് നവീകരണത്തിന് വകയിരുത്തിയിട്ടുള്ളത്.

1700 കോടി ചെലവിട്ട് ജല്‍ജീവൻ

● മണ്ഡലത്തിലെ കുടിവെള്ളപ്രശ്നത്തിന് ഏറക്കുറെ പരിഹാരമായി. 1700 കോടി ചെലവിട്ട് ജല്‍ജീവൻ പദ്ധതി ആരംഭിച്ചു.

● പനത്തടി, കുറ്റിക്കോല്‍, കള്ളാര്‍ പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പദ്ധതി അന്തിമഘട്ടത്തില്‍.

ഭൂരഹിതരുടെ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

● ലൈഫ് മിഷനുമായി ബന്ധപ്പെട്ട പരാതികള്‍ നിരവധി.

● പട്ടയം കൊടുക്കുന്നുണ്ടെങ്കിലും ഭൂമിക്കുവേണ്ടിയുള്ള ഭൂരഹിതരുടെ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

പനത്തടിയില്‍ ഡോക്ടര്‍മാര്‍ പകുതി മാത്രം

● കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ എട്ടു ഡോക്ടര്‍മാരുടെ കുറവ്

● പനത്തടി താലൂക്ക് ആശുപത്രിയില്‍ 15 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് എട്ടുപേര്‍ മാത്രം.

● സര്‍ക്കാര്‍ ഹോമിയോ, ആയുര്‍വേദ ആശുപത്രികളില്‍ പ്രതിസന്ധിയില്ല.

● അമ്മയും കുഞ്ഞും ആശുപത്രിക്ക് കെട്ടിടമായി, എന്നാല്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുറവുമൂലം പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല.

സര്‍ക്കാര്‍ സ്കൂളുകള്‍ പുരോഗതിയുടെ പാതയില്‍

● പ്ലസ് ടു സീറ്റില്‍ ഉള്‍പ്പെടെ കാര്യമായ പ്രതിസന്ധിയില്ല.

● മലയോര മേഖലകളില്‍ കുട്ടികളില്ലാതെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു

● നഗരങ്ങളിലെ സ്കൂളുകളില്‍ സീറ്റ് ലഭിക്കാത്ത പ്രശ്നമുണ്ട്.

എങ്ങുമെത്താതെ ഗുരുവനത്തെ പ്ലാന്റ് നിര്‍മാണം

● നാട്ടുകാരുടെ എതിര്‍പ്പുമൂലം മാലിന്യ പ്ലാ ന്റുകള്‍ക്ക് സ്ഥലം കണ്ടെത്താനാവുന്നില്ല.

● ഗുരുവനത്തെ പ്ലാന്റ് നിര്‍മാണശ്രമം എങ്ങുമെത്തിയില്ല.

പരിഹാരം കാണേണ്ട മറ്റു പ്രശ്നങ്ങള്‍

● പുതിയ വ്യവസായ പാര്‍ട്ട് പദ്ധതിക്കായി മടിക്കൈ പുതുക്കൈ വില്ലേജുകളിലായി 99 ഏക്കര്‍ സ്ഥലം കണ്ടെത്തി 86 ഏക്കര്‍ ലഭ്യമായെങ്കിലും ഭൂമിതര്‍ക്കം കോടതിയില്‍ കയറിയതോടെ നടപടി നിലച്ചു.

●മണ്ഡലത്തിലെ പ്രധാന കൃഷി തെങ്ങ്, റബര്‍, നെല്ല്, എന്നിവയാണ്. നാളികേരം, നെല്ല് എന്നിവ സംബന്ധിച്ച്‌ പൊതുവിലുള്ള പ്രശ്നമാണ് കര്‍ഷകര്‍ക്കുള്ളത്.

● സ്ത്രീസൗഹൃദ പദ്ധതികളില്ല. കാഞ്ഞങ്ങാട് നഗരസഭ പുതിയ ബസ് സ്റ്റാൻഡില്‍ നിര്‍മിച്ച ഷീ ലോഡ്ജ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുമില്ല.

വിനോദസഞ്ചാര മേഖലയില്‍ ഉണര്‍വ്

● ബളാല്‍ കോട്ടഞ്ചേരി എക്കോ ടൂറിസം പദ്ധതിക്ക് നടപടി. വനസംരക്ഷണ സമിതി രൂപവത്കരിച്ചു.

● റാണിപുരം ഒട്ടേറെ പദ്ധതികള്‍ നടന്നുവരുന്നു.

● ഹോസ്ദുര്‍ഗ് കടപ്പുറത്ത് കൈറ്റ് ബീച്ച്‌ ഉദ്ഘാടനത്തിനൊരുങ്ങി.

പാര്‍പ്പിട പദ്ധതികള്‍ മുന്നോട്ട്

● പ്രളയഭീഷണി നേരിടുന്ന പത്തു കുടുംബങ്ങള്‍ക്ക് സഹായം. ഇവര്‍ക്ക് സ്ഥലം അനുവദിച്ച്‌ വീടുനിര്‍മാണത്തിന് സാമ്ബത്തിക സഹായം നല്‍കിവരുന്നു.

● പാണത്തൂര്‍ കല്ലപ്പള്ളി കമ്മാടിയിലെ പത്ത് കുടുംബങ്ങള്‍ക്ക് സഹായം ലഭിച്ചു. ഒടയംചാല്‍-പരപ്പ സംസ്ഥാന പാതയില്‍ മണ്ണിടിച്ചില്‍ രൂക്ഷമായ നായിക്കയം തട്ടില്‍ സംരക്ഷണഭിത്തിക്ക് 6.56 കോടി രൂപ അനുവദിച്ചു. മഴ മാറിയാല്‍ ഉടൻ നിര്‍മാണം.

കാര്യമായി വേണം കാസര്‍കോടിന്

പതിറ്റാണ്ടിലും പണിതീരാതെ മെഡിക്കല്‍ കോളജ്

● 2013ല്‍ തറക്കല്ലിട്ട മെഡിക്കല്‍ കോളജ് ഇതുവരെ നിര്‍മാണം പൂര്‍ത്തിയായില്ല.

67 ഏക്കറില്‍ 500 കിടക്കകളുള്ള ആശുപത്രിയാണ് ലക്ഷ്യമിട്ടത്. 10 വര്‍ഷമാകുമ്ബോഴും 50 ശതമാനം പണികള്‍ മാത്രമാണ് പൂര്‍ത്തിയായത്. ആശുപത്രി ബ്ലോക്ക് നിര്‍മാണം പൂര്‍ത്തിയായെങ്കിലും അക്കാദമിക് ബ്ലോക്ക് നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്. ഇവിടെ ആകെയുള്ളത് ഒ.പി മാത്രമാണ്. ഫണ്ടില്ലാത്തതിനാല്‍ പ്രവൃത്തിക്ക് വേഗമില്ല. ഐ.സി.എം.ആര്‍ മാനദണ്ഡമനുസരിച്ച്‌ അംഗീകാരം ലഭിക്കുമോയെന്നും ആശങ്കയുണ്ട്.

●മഞ്ചേശ്വരം, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ മിനി സിവില്‍ സ്റ്റേഷൻ വേണം.

കിഫ്ബി വഴി റോഡുകള്‍

● റോഡുകളുടെ കാര്യത്തില്‍ വലിയ പ്രശ്നങ്ങളില്ല. ദേശീയപാത നിര്‍മാണത്തില്‍ പുരോഗതി.

● കിഫ്ബി വഴി മലയോര ഹൈവേ, ബദിയടുക്ക, കമ്ബേള റോഡ്,

● ടി.എസ്. തിരുമുമ്ബ് സാംസ്കാരികനിലയം, നീലേശ്വരം സ്റ്റേഡിയം എന്നിവ കിഫ്ബി പദ്ധതികള്‍.

മുളിയാര്‍ പഞ്ചായത്തില്‍ കുടിവെള്ളമില്ല

● ബാവിക്കര പദ്ധതി ഉദ്ഘാടന സമയത്ത് മന്ത്രി നല്‍കിയ വാക്ക് പാഴായി.

ലൈഫ് മിഷനില്‍ പുതിയ അപേക്ഷ സ്വീകരിക്കുന്നില്ല

●ലൈഫ് മിഷൻ പദ്ധതിയില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നില്ല. പഴയ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു.

അധ്യാപക നിയമനമില്ല

●പ്ലസ് ടുവിന് സീറ്റുക്ഷാമം. കുട്ടികള്‍ കര്‍ണാടകത്തിലേക്ക് ചേക്കേറേണ്ടിവരുന്നു. നിയമനങ്ങള്‍ നടക്കുന്നില്ല.

പുതിയ വ്യവസായ സ്ഥാപനങ്ങള്‍

● എച്ച്‌.എ.എല്‍ (കേന്ദ്രം)

തൃക്കരിപ്പൂരില്‍ വേണം തീരുമാനങ്ങള്‍

കയ്യൂര്‍-ചീമേനി പാത പുരോഗമിക്കുന്നു

●റോഡുകളുടെ കാര്യത്തില്‍ വലിയ പ്രശ്നങ്ങളില്ല.

●ദേശീയപാത നിര്‍മാണത്തില്‍ പുരോഗതി

●വലിയപറമ്ബ്, കയ്യൂര്‍-ചീമേനി എന്നിവിടങ്ങളില്‍ റോഡ് നിര്‍മാണം പുരോഗമിക്കുന്നു.

വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം

●അടുത്തിടെ ചില പദ്ധതികള്‍ ആരംഭിച്ചെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായില്ല.

●ചെറുവത്തൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയില്‍ മഴ മാറിയാല്‍ കുടിവെള്ളമില്ല.

കിടത്തിച്ചികിത്സ രണ്ടിടത്ത് മാത്രം

●പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, ഗവ. ആശുപത്രികള്‍ തുടങ്ങിയവ മെച്ചപ്പെടുന്നു.

●കിടത്തിച്ചികിത്സ രണ്ടിടങ്ങളില്‍ മാത്രം.

●ഞായറാഴ്ച ഡോക്ടര്‍മാരില്ലാതെ രോഗികള്‍ ദുരിതം അനുഭവിക്കുന്നു.

●പ്ലസ് ടുവിന് സീറ്റുകള്‍ക്ക് ക്ഷാമമില്ല.

ചീമേനി മാലിന്യ പ്ലാന്റിനെതിരെ പ്രക്ഷോഭം

●മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ട്.

●ചീമേനിയില്‍ മാലിന്യ പ്ലാന്റ് വരുന്നതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തില്‍.

●യാഥാര്‍ഥ്യമാകാതെ ചീമേനി ഐ.ടി പാര്‍ക്ക്, വ്യവസായ പാര്‍ക്ക്

●തൃക്കരിപ്പൂരില്‍ മിനി സിവില്‍ സ്റ്റേഷൻ, ചെറുവത്തൂര്‍ മുനിസിപ്പാലിറ്റി എന്നിവ യാഥാര്‍ഥ്യമാകണം.

●വീരമല ടൂറിസം പദ്ധതി തുടങ്ങിയില്ല

ഉദുമയിലെ ഉല്‍സാഹങ്ങള്‍

ദേശീയപാത നിര്‍മാണത്തില്‍ പുരോഗതി

●റോഡുകളുടെ കാര്യത്തില്‍ വലിയ പ്രശ്നങ്ങളില്ല. ദേശീയപാത നിര്‍മാണത്തില്‍ പുരോഗതി. മണ്ഡലത്തില്‍ തെക്കില്‍ ആലട്ടി റോഡ് 100 കോടിയില്‍ നിര്‍മിച്ചു. അഞ്ച് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ കിഫ്ബി പദ്ധതിയാണ്.

കുടിവെള്ളപ്രശ്നങ്ങള്‍ ഇല്ല

●കുടിവെള്ളപ്രശ്നങ്ങള്‍ ഇല്ല. ബാവിക്കര പദ്ധതി ഉദുമ മണ്ഡലത്തിലാണ്. ഗുണഭോക്താക്കള്‍ കാസര്‍കോട് മണ്ഡലത്തിലും.

സര്‍ക്കാര്‍ ആശുപത്രികള്‍ മെച്ചപ്പെടുന്നു

●പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, ഗവ. ആശുപത്രികള്‍ മെച്ചപ്പെടുന്നു

●പുല്ലൂര്‍പെരിയ പഞ്ചായത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ സത്യസായി ട്രസ്റ്റ് സൗജന്യ ആശുപത്രി പണിതിട്ടില്ല.
അധ്യാപക നിയമനങ്ങളില്ല
●മണ്ഡലത്തിലെ സ്കൂളുകളില്‍ ആവശ്യത്തിന് അധ്യാപക നിയമനങ്ങള്‍ നടക്കുന്നില്ല.
●ഉദുമ ഗവ. കോളജില്‍ ആവശ്യമായ കോഴ്സുകള്‍ ഇല്ല.
പ്രധാന ആവശ്യങ്ങള്‍
●പെരിയ എയര്‍ സ്ട്രിപ് പദ്ധതി ഇഴഞ്ഞുനീങ്ങുന്നു.
●മഞ്ചേശ്വരം, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ മിനി സിവില്‍ സ്റ്റേഷൻ വേണം.
●നാളികേരം, നെല്ല് എന്നിവ സംബന്ധിച്ച്‌ പൊതുവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം.
●സ്ത്രീസൗഹൃദ പദ്ധതികള്‍ ഇല്ല