സ്വർണവിലയെ പിടിച്ചുകെട്ടി ഫെഡറല്‍ റിസര്‍വ്; ഉപഭോക്താക്കള്‍ക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു.

ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 240 രൂപയാണ് വര്‍ദ്ധിച്ചത്.ഒരാഴ്ചയായി സ്വര്‍ണവില ഉയരുന്നുണ്ട്. 1120 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്.

വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5685 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4715 രൂപയുമാണ്. വെള്ളിയുടെ വില ശനിയാഴ്ച ഒരു രൂപ കുറഞ്ഞെങ്കിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

നവംബറിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍

നവംബര്‍ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 45,120 രൂപ

നവംബര്‍ 2 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 45,200 രൂപ

നവംബര്‍ 3 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 45,280 രൂപ

നവംബര്‍ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ

നവംബര്‍ 5 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 45,200 രൂപ

നവംബര്‍ 6 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 45,080 രൂപ

നവംബര്‍ 7 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,000 രൂപ

നവംബര്‍ 8 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,880 രൂപ

നവംബര്‍ 9 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ

നവംബര്‍ 10 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. വിപണി വില 44,800 രൂപ

നവംബര്‍ 11 – ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 44,444 രൂപ

നവംബര്‍ 12 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 44,444 രൂപ

നവംബര്‍ 13 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,360 രൂപ

നവംബര്‍ 14 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 44,440 രൂപ

നവംബര്‍ 15 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു. വിപണി വില 44,760 രൂപ

നവംബര്‍ 16 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 44,760 രൂപ

നവംബര്‍ 17 – ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയര്‍ന്നു. വിപണി വില 44,760 രൂപ

നവംബര്‍ 18 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 45,240 രൂപ

നവംബര്‍ 19 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 45,240 രൂപ

നവംബര്‍ 20 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 45,240 രൂപ

നവംബര്‍ 21 – രു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. വിപണി വില 45,480 രൂപ

നവംബര്‍ 22 -സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു വിപണി വില 45,480 രൂപ