നിലമ്പൂര്‍ സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഷാര്‍ജ : മലപ്പുറം നിലമ്പൂര്‍ എടക്കര കലാ സാഗറില്‍ താമസിക്കുന്ന ചങ്ങനാക്കുന്നേല്‍ മാണി മകൻ മനോജ് (38) ഷാര്‍ജയില്‍ നിര്യാതനായി.

ഷാര്‍ജയിലെ അബൂ ശാഖാറയില്‍ വെച്ച്‌ സംഭവിച്ച വാഹനാപകടത്തെ തുടര്‍ന്ന് അല്‍ ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷാര്‍ജയിലെ ഒരു റസ്റ്ററന്റില്‍ കുക്കായി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ് സാറാമ്മ, അവിവാഹിതനാണ്. അഷ്റഫ് താമരശ്ശേരി യുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും