Main Banner

കോട്ടക്കൽ കേരളോത്സവം വിപുലമായി സംഘടിപ്പിക്കും; സ്വാഗതസംഘം രൂപീകരിച്ചു

​കോട്ടക്കൽ: നഗരസഭാ തല കേരളോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിനായി നഗരസഭയിലെ ക്ലബ്ബ് പ്രതിനിധികളുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ചു. കോട്ടക്കലിന്റെ കലാ-കായിക മുന്നേറ്റത്തിന് കരുത്തേകുന്ന രീതിയിൽ മേളയെ ജനകീയ ഉത്സവമാക്കി മാറ്റാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

1 st paragraph

​കലാ-കായിക പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കാനും സൗഹൃദങ്ങൾ പങ്കുവെക്കാനും ഒരുമിച്ച് മുന്നേറാനുമുള്ള മികച്ച വേദിയാണ് കേരളോത്സവമെന്ന് നഗരസഭാ ചെയർപേഴ്സൺ കെ. കെ. നാസർ പറഞ്ഞു. ഓരോ ഡിവിഷനിൽ നിന്നും പരമാവധി ആളുകളെ പങ്കെടുപ്പിച്ച്, കോട്ടക്കലിന്റെ നാട്ടുത്സവമായി കേരളോത്സവത്തെ മാറ്റാൻ മുഴുവൻ ജനങ്ങളും ക്ലബ്ബുകളും രംഗത്തിറങ്ങണമെന്ന് ചെയർപേഴ്സൺ ആഹ്വാനം ചെയ്തു.

​വിവിധ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി സബ് കമ്മിറ്റികൾക്കും യോഗത്തിൽ രൂപം നൽകി. വിവിധ ക്ലബ്ബ് ഭാരവാഹികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

2nd paragraph