കോഴിത്തൂവലില്‍നിന്ന് കടലാസ് നിര്‍മിച്ച് ഓര്‍ക്കാട്ടേരി ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍
വടകര: കോഴിത്തൂവലില്‍നിന്ന് എഴുതാനുള്ള കടലാസ് ഉല്‍പാദിപ്പിച്ച് ഓര്‍ക്കാട്ടേരി കെ.കെ.എം ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍.
കോഴിസ്റ്റാളുകളില്‍നിന്ന് തൂവല്‍ ഒഴിച്ചുള്ള ഇറച്ചിമാലിന്യങ്ങള്‍ പന്നിഫാമുകളിലേക്കും മറ്റും കയറ്റിപ്പോകുമെങ്കിലും തൂവല്‍സംസ്കരണം പ്രയാസമുണ്ടാക്കുന്നതിനിടയിലാണ് വിവിധ പ്രക്രിയയിലൂടെ സംസ്കരിച്ച് കടലാസാക്കി മാറ്റാനുള്ള പ്രോജക്‌ട് രസതന്ത്രവിഭാഗം അധ്യാപിക ടീനാമോള്‍ ഡാനിയേലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ മയൂഖ വിനോദ്, ഫാത്തിമത്തുല്‍ ഹുദ എന്നിവര്‍ തയാറാക്കിയിരിക്കുന്നത്.
ജില്ല ശാസ്ത്രമേളയില്‍ എ ഗ്രേഡ് നേടിയ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോഴിക്കടകളിലെ മാലിന്യം നിര്‍മാര്‍ജനം ചെയ്യാൻ വ്യവസായിക അടിസ്ഥാനത്തില്‍ പ്രസ്തുത പ്രോജക്‌ട് ചെയ്യാനുള്ള പദ്ധതി ജില്ല ശുചിത്വമിഷന്റെയും സംസ്ഥാന ശുചിത്വമിഷന്റെയും പരിഗണനയിലാണ്.