സ്വര്‍ണ വില പവന് 480 രൂപ കുറഞ്ഞു

കോഴിക്കോട്: ഇന്നലെ റെക്കോഡ് വിലയില്‍ എത്തിയ സ്വര്‍ണത്തിന് ഇന്ന് നേരിയ കുറവ്. പവന് 480 രൂപയും ഗ്രാമിന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

ഇതോടെ പവന് 46,000 രൂപയും ഗ്രാമിന് 5,750 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ പവന് 600 രൂപ വര്‍ധിച്ച്‌ 46,480 രൂപയും ഗ്രാമിന് 75 രൂപ വര്‍ധിച്ച്‌ 5810 രൂപയുമായിരുന്നു. സര്‍വകാല റെക്കോഡായിരുന്നു ഈ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വില നവംബര്‍ 13നായിരുന്നു. അന്ന് 44,360 ആയിരുന്നു പവൻ വില. 16 ദിവസംകൊണ്ട് 2120 രൂപ വര്‍ധിച്ചു.

പശ്ചിമേഷ്യയിലെ വെടിനിര്‍ത്തല്‍ സ്വര്‍ണ്ണ വിലയില്‍ കുറവ് വരുമെന്ന് പ്രതീക്ഷയിലായിരുന്നു വിപണി. എന്നാല്‍ അമേരിക്ക പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലന്നും കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറല്‍ റിസര്‍വിന്‍റെ സൂചനകളും ചൈനയില്‍ പുതിയ പനി പടരുന്നതായുള്ള വാര്‍ത്തയും സ്വര്‍ണ്ണവില ഉയരുന്നതിനിടയാക്കി.