സഹോദരങ്ങള്‍ കുളത്തില്‍ വീണു മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളം ചിറവല്ലൂരില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. ചിറവല്ലൂര്‍ തെക്ക്മുറി കൂരിക്കാട് സ്വദേശി പുല്ലൂണിയില്‍ ജാസിമിന്റെയും റംഷിയുടെ മക്കളായ ജിഹാദ് (9) മുഹമ്മദ്‌ (7) വയസ്സ് എന്നിവരാണ് മരണപെട്ടത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സംഭവം. വീടിന് പുറകില്‍ ഉള്ള പാടത്ത് കുളത്തില്‍ വീണാണ് മരിച്ചത്. വല്ല്യുപ്പയുമായി പാടത്ത് പോയ കുട്ടികള്‍ മിൻ പിടിക്കാനായി കുളത്തിന് സമീപത്ത് നില്‍ക്കുകയും കാല്‍ തെന്നി രണ്ട് കുട്ടികളും വീഴുകയായിരുന്നു.

പാടത്ത് കൃഷിസ്ഥലത്ത് പോയി തിരിച്ചെത്തിയ വല്യുപ്പ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. ഉടൻ നാട്ടുകാര്‍ കുളത്തില്‍ ഇറങ്ങി തിരച്ചില്‍ നടത്തുകയും കുട്ടികളെ കണ്ടെത്തുകയുമായിരുന്നു.

ഉടൻ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ ആയില്ല. ചിറവല്ലൂര്‍ എ.എം.എല്‍.പി സ്കൂളിലെ മൂന്നാം ക്ലാസിലെയും ഒന്നാം ക്ലാസിലെയും വിദ്യാര്‍ഥികളാണ്. പെരുമ്ബടപ്പ് പൊലീസ് സ്ഥലത്തി നിയമനടപടികള്‍ ആരംഭിച്ചു.