സ്വര്‍ണത്തിന് ഇന്നും കുതിച്ചുയര്‍ന്നു; വീണ്ടും റെക്കോഡ് വില
കോഴിക്കോട്: സ്വര്‍ണത്തിന് ഇന്നും വില കുതിച്ചുയര്‍ന്നു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5845 രൂപയും പവന് 46760 രൂപയുമായി.ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. മൂന്നുദിവസം മുമ്ബുള്ള റെക്കോഡാണ് ഇന്ന് മറികടന്നത്.
നവംബര്‍ 29ന് 46,480 രൂപയായതാണ് ഇതിനുമുമ്ബുള്ള ഏറ്റവും കൂടിയ വില. അന്ന് ഗ്രാമിന് 5,810 രൂപയായിരുന്നു. നവംബര്‍ 30ന് 60 രൂപ കുറഞ്ഞ് ഗ്രാമിന് 5750 രൂപയും പവന് 46000 രൂപയുമായി. ഇന്നലെ 20 രൂപ ഗ്രാമിന് കൂടി യഥാക്രമം 5770 രൂപയും 46,160 രൂപയുമായി.
2072.12 ഡോളറാണ് ട്രായ് ഔണ്‍സിന് അന്താരാഷ്ട്ര സ്വര്‍ണ്ണവില. ഡോളറിന് 83.35 രൂപയാണ് വിനിമയ നിരക്ക്. 2077 ഡോളറാണ് അന്താരാഷ്ട്ര തലത്തിലെ ഉയര്‍ന്ന റെക്കോര്‍ഡ് വില. 2080 ഡോളര്‍ മറികടന്നാല്‍ 2150 ഡോളര്‍ വരെ പോകുമെന്നുള്ള സൂചനകളാണ് ഇപ്പോള്‍ വരുന്നത്. വൻകിട നിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങള്‍ വിറ്റഴിക്കാതെ തുടരൂന്നതാണ് വിലയിലുള്ള കുതിപ്പിന് കാരണം. പശ്ചിമേഷ്യയിലെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതും സ്വര്‍ണ്ണവില കുതിക്കുന്നതിന് കാരണമായിട്ടുണ്ട്.
ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ (5 ശതമാനം) ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഇന്നത്തെ വിലനിലവാര പ്രകാരം 50624 രൂപ വേണം. (സ്വര്‍ണ വില 46760+ 5% പണിക്കൂലി 2330+ ജി.എസ്.ടി 1472.94 + HUID ചാര്‍ജ് 53.10 =50624)