ശർക്കര ഇങ്ങനെ ഉപയോഗിച്ച് നോക്കൂ… മാറ്റങ്ങൾ കണ്ടറിയാം

പല ‌ വീടുകളിലും ശൈത്യകാലത്ത് ശർക്കര ഒരു പ്രധാന വിഭവമാണ്. ചിലർ അത് ഭക്ഷണത്തിനു ശേഷം കഴിക്കുന്നു, ചിലർക്ക് പഞ്ചസാര കലർന്ന പലഹാരങ്ങൾക്ക് പകരമായി കഴിക്കുന്നു. എന്തായാലും ശർക്കര ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. ഇരുമ്പ്, വിറ്റാമിൻ സി, പ്രോട്ടീൻ, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഗുണങ്ങൾ ഈ ശർക്കരയിൽ അടങ്ങിയിട്ടുണ്ട്.

അസിഡിറ്റി, വായ്നാറ്റം എന്നിവ അകറ്റാനും ശർക്കര സഹായിക്കുന്നു. ശർക്കര നേരിട്ട് കഴിക്കുന്നവർ ധാരാളമുണ്ട്, എന്നാൽ ഭക്ഷണത്തിൽ ശർക്കര ചേർക്കാൻ പല വഴികളുണ്ട്. ചില ഭക്ഷണത്തിനൊപ്പം ചേർന്നാൽ ശർക്കരയുടെ ​​ഗുണം വർദ്ധിക്കും. അത്തരത്തിൽ വളരെ ​ഗുണം ചെയ്യുന്ന കോമ്പോയാണ് ശർക്കരയും പാലും. എന്തൊക്കെയാണ് ​ഗുണങ്ങളെന്ന് അറിയാം.

ശർക്കര പാൽ: നിങ്ങളുടെ ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്ന ഒന്നാണിത്. ദിവസേന നിങ്ങളുടെ പാലിൽ അല്പം ശർക്കര കലർത്തി കഴിക്കുകയാണെങ്കിൽ അത് നിങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്.. ശർക്കരയും പാലും ചേർത്ത് കഴിക്കുന്നത് ആർത്തവസമയത്തെ വയറുവേദനയും മലബന്ധവും ശമിപ്പിക്കും. നിങ്ങളുടെ ദഹന വ്യവസ്ഥയെ ഉത്തേജിപ്പിക്കും.

പരിപ്പും ശർക്കരയും: ശർക്കരയുടെ ഉപയോഗം മധുരപലഹാരങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നത് ഒരു പൊതു തെറ്റിദ്ധാരണയാണ്. ശർക്കര പരിപ്പ് തയ്യാറാക്കുമ്പോഴും നിങ്ങൾക്ക് ഉപോയ​ഗിക്കാവുന്നതാണ്. ഇത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

ഹൽവ: പരമ്പാര​ഗത ഹൽവയിൽ പഞ്ചസാരയുടെ മികച്ച പകരക്കാരനായി ശർക്കര പ്രവർത്തിക്കും. ഇത് നിങ്ങളുടെ ഭക്ഷണത്തിന് ഇരുമ്പിന്റെ ഉത്തേജനം നൽകും. മാത്രമല്ല ഹൽവയ്ക്ക് നല്ല രുചിയും നൽകും.

ഉരുളക്കിഴങ്ങ് ഹൽവ ശർക്കരയുടെ കൂടെ നല്ല രുചിയാണ്. ഉരുളക്കിഴങ്ങൽ ധാതുക്കളും അടങ്ങിയിട്ടുണ്ട്. പക്ഷേ നല്ല അളവിൽ നെയ്യ് ആവശ്യമുള്ളതിനാൽ അതിന്റെ അളവ് നിങ്ങൾ ശ്രദ്ധിക്കണം, ശർക്കര ഹൽവയിൽ പിസ്ത, ബദാം, ഉണക്കമുന്തിരി തുടങ്ങിയ പലതരം ഡ്രൈ ഫ്രൂട്ടും ചേർക്കാം.

ശർക്കര വെള്ളം: ശർക്കര വെള്ളവും നിങ്ങൾക്ക് കുടിക്കാം. ശർക്കര ചതച്ചത് ചൂട് വെള്ളത്തിൽ കലർത്താം. നന്നായി കലർത്തിയെടുക്കണം. ആരോഗ്യകരമായ മലവിസർജ്ജനത്തിന് ഇത് വളരെ ഉപയോഗപ്രദമാണ്, അതിനാൽ ഇത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. ഇത് ശ്വാസകോശത്തിനും കുടലിനും വളരെ ​ഗുണം ചെയ്യുകയും ചെയ്യും.