കുത്തനെ വീണ് സ്വര്‍ണവില; ഒറ്റയടിക്ക് 46,000 ത്തിന് താഴെയെത്തി
തിരുവനന്തപുരം: രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 440 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ വില വീണ്ടും 46000 ത്തിന് താഴെയെത്തി.ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,720 രൂപയാണ്.
വ്യാഴവും വെള്ളിയും സ്വര്‍ണവില ഉയര്‍ന്നിരുന്നു. വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഡിസംബര്‍ 4 ന് 47,080 എന്ന റെക്കോര്‍ഡ് വിലയിലായിരുന്നു സ്വര്‍ണ വ്യാപാരം. പിന്നീട് കുത്തനെ വില കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 55 രൂപ കുറഞ്ഞു. വിപണി വില 5715 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 45 രൂപ ഉയര്‍ന്ന് വില 4730 രൂപയുമാണ്
വെള്ളിയുടെ വിലയില്‍ കുത്തനെ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് രണ്ട് രൂപ കുറഞ്ഞ് 78 ലേക്കെത്തി. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഡിസംബറിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍
ഡിസംബര്‍ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു.വിപണി വില 46,160 രൂപ
ഡിസംബര്‍ 2 – ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ ഉയര്‍ന്നു.വിപണി വില 46,760 രൂപ
ഡിസംബര്‍ 3 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു.വിപണി വില 46,760 രൂപ
ഡിസംബര്‍ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു.വിപണി വില 47,080 രൂപ
ഡിസംബര്‍ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 46,280 രൂപ
ഡിസംബര്‍ 5 – ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു..വിപണി വില 46280 രൂപ
ഡിസംബര്‍ 6 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു..വിപണി വില 45,960 രൂപ
ഡിസംബര്‍ 7 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 46,040 രൂപ
ഡിസംബര്‍ 8 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നു. വിപണി വില 46,160 രൂപ
ഡിസംബര്‍ 9 – ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞു. വിപണി വില 45,720 രൂപ