Fincat

കടമെടുപ്പ് പരിധി കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍. കിഫ്ബി വഴിയുള്ള കടമെടുപ്പിനെ സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യതയാക്കുന്നത് ശരിയല്ലെന്നാണ് കേരളം ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

കടമെടുപ്പ് പരിധി കുറച്ച തീരുമാനം സംസ്ഥാനത്തെ സാമ്ബത്തികമായി ഞെരുക്കുകയാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ പരിധിയില്ലാതെ കടമെടുക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന് മാത്രമായി കടമെടുപ്പ് പരിധി ഉയര്‍ത്താൻ കഴിയില്ലെന്നായിരുന്നു ഇതുസംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാറിന്റെ വിശദീകരണം. ഭരണഘടന പ്രകാരം ധനകാര്യ കമീഷൻ മാര്‍ഗനിര്‍ദേശം കണക്കിലെടുത്ത് പൊതുമാനദണ്ഡം അനുസരിച്ചാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും വായ്പ പരിധി നിശ്ചയിട്ടുള്ളതെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ വിശദീകരണം. എന്നാല്‍, ഈ വാദം തെറ്റാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

2nd paragraph

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇളവുകള്‍ അനുവദിച്ചുവെന്ന് കേരളം ഹരജിയില്‍ ആരോപിക്കുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്നാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രസര്‍ക്കാര്‍ കുറച്ചതെന്ന് ധനമന്ത്രി കെ.ൻ ബാലഗോപാല്‍ ആരോപിച്ചിരുന്നു.