രാത്രിയില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുത്, ഹൃദ്രോഗത്തിന്റെതാകാം
ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദയത്തിന്റെ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തം കട്ടപിടിക്കുന്ന കൊറോണറി ഹാര്‍ട്ട് ഡിസീസ് ആണ് ഏറ്റവും പ്രധാനപ്പെട്ടതും അപകടകരമായതുമായ ഹൃദ്രോഗം.
അവബോധവും സമയബന്ധിതമായ രോഗനിര്‍ണയവും രോഗം തടയുന്നതിന് സഹായിക്കുന്നു.
ഹൃദയപേശികള്‍ നശിക്കുന്നത് ഹൃദയത്തിന്റെ സ്വാഭാവികമായ പമ്ബിങ്ങ് കഴിവിനെയാണ് ബാധിക്കുക. ഇത് ശരീരത്തിലെ മൊത്തം അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുകയും ക്രമേണ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ആവശ്യമുള്ള രക്തം പമ്ബ് ചെയ്യുവാൻ ഹൃദയത്തിന് കഴിയാതെ വരികയും ചെയ്യുന്നു.
ഹൃദ്രോഗം : രാത്രിയില്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങള്‍…
രാത്രിയില്‍ നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥത…
രാത്രിയില്‍ നെഞ്ചില്‍ അസ്വസ്ഥ ഉണ്ടാകുന്നത് പലപ്പോഴും ദഹനക്കേട് എന്ന് പറഞ്ഞ് അവഗണിക്കാറാണ് പതിവ്. രാത്രിയില്‍ പ്രത്യക്ഷപ്പെടുന്ന നെഞ്ചുവേദന ആൻജീന അല്ലെങ്കില്‍ കൊറോണറി ആര്‍ട്ടറി രോഗത്തെ സൂചിപ്പിക്കാം. കൈ, കഴുത്ത്, താടിയെല്ല് അല്ലെങ്കില്‍ പുറകിലേക്ക് വേദന ഉണ്ടാകുന്നുവെങ്കില്‍ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. അത്തരം വേദനകള്‍ തള്ളിക്കളയരുതെന്നും ഉടനടി വൈദ്യസഹായം തേടണമെന്നും വിദഗ്ധര്‍ പറയുന്നു.
സ്ലീപ് അപ്നിയ…
ഉറക്കത്തില്‍ ഇടയ്ക്കിടെയുള്ള ശ്വാസോച്ഛ്വാസം തടസ്സപ്പെടുന്ന സ്ലീപ്പ് അപ്നിയ, ഹൃദയസംബന്ധമായ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിട്ടുമാറാത്ത കൂര്‍ക്കംവലി, ഉറക്കത്തില്‍ വായുവിനു വേണ്ടി ശ്വാസം മുട്ടല്‍, എന്നിവ അനുഭവപ്പെടുന്നവര്‍ ഡോക്ടറെ കാണുക.
രാത്രിയിലെ വിയര്‍പ്പ്…
രാത്രി ഒരു കാരണവുമില്ലാതെ അമിതമായി വിയര്‍ക്കുന്നത് ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാത്രിയില്‍ അമിതമായ വിയര്‍പ്പ്, ഹൃദയം ആവശ്യമുള്ളതിനേക്കാള്‍ കഠിനമായി പ്രവര്‍ത്തിക്കുന്നുവെന്ന് എന്നതിന്റെ മറ്റൊരു സൂചനയാണ്. ഒരുപക്ഷേ തടസ്സമോ ഹൃദയപേശികളുടെ ബലഹീനതയ്ക്ക് കാരണമാകും.
ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍…
രാത്രിയില്‍ ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കലാണ് മറ്റൊരു ലക്ഷണം. ഇത് മൂത്രനാളിയിലെ അണുബാധയോ പ്രമേഹമോ ഉള്‍പ്പെടെയുള്ള പല അവസ്ഥകളുടെയും ലക്ഷണമാകുമെങ്കിലും ഹൃദയസ്തംഭനത്തെയും കൂടി ലക്ഷണമാണ്.
രാത്രിയിലെ ശ്വാസതടസ്സം…
നിങ്ങള്‍ ശ്വാസംമുട്ടലോടെ എഴുന്നേല്ക്കുകയാണെങ്കില് അതും ഹൃദയസ്തംഭനത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഡിസ്പ്നിയ, രാത്രിയില്‍ പെട്ടെന്നുള്ളതും കഠിനവുമായ ശ്വാസതടസ്സം, ഹൃദയസ്തംഭനത്തെ സൂചിപ്പിക്കാം.