ശബരിമല: ചുട്ടുപൊള്ളുന്ന വെയിലില്‍ വെന്തെരിഞ്ഞ് കുട്ടികളടക്കമുള്ള അയ്യപ്പഭക്തര്‍
ശബരിമല: സന്നിധാനത്തെ തിരക്ക് കുറച്ചു കാട്ടാനായി തീര്‍ഥാടകരെ പമ്ബയില്‍ തടയുമ്ബോള്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ വെന്തെരിഞ്ഞ് കുട്ടികള്‍ അടങ്ങുന്ന അയ്യപ്പഭക്തര്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലക്കലില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിൻവലിച്ചതോടെ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ വലിയ തിരക്കാണ് പമ്ബയില്‍ അനുഭവപ്പെട്ടത്.
പമ്ബ മണപ്പുറവും ത്രിവേണി തീരവും തീര്‍ഥാടകരാല്‍ തിങ്ങിനിറഞ്ഞു. ഇതോടെ പിഞ്ചുകുട്ടികള്‍ അടങ്ങുന്ന പതിനായിരക്കണക്കിന് തീര്‍ഥാടകരാണ് മല ചവിട്ടുന്നതിനായുള്ള ഊഴം കാത്ത് പൊരിയുന്ന വെയിലില്‍ മണിക്കൂറുകള്‍ കാത്തുനിന്നത്. തീര്‍ഥാടകര്‍ക്ക് മഴയും വെയിലും ഏല്‍ക്കാതെ ക്യൂ നില്‍ക്കുവാൻ പാകത്തില്‍ പമ്ബാതീരത്ത് നാമമാത്രമായ നടപന്തലുകള്‍ മാത്രമാണ് ഉള്ളത്.
പമ്ബാതീരത്ത് വിശാലമായ നടപ്പന്തല്‍ അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപ 3 വര്‍ഷം മുമ്ബ് സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു. ഇതില്‍ 46 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചിട്ടുള്ളത്.