മംഗളൂരു-ബംഗളൂരു റൂട്ടില്‍ തീവണ്ടികള്‍ ഒമ്ബത് ദിവസത്തേക്ക് റദ്ദാക്കി
മംഗളൂരു: ഹാസൻ ജങ്ഷൻ റെയില്‍വേ സ്റ്റേഷൻ യാര്‍ഡ് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മംഗളൂരു-ബംഗളൂരു റൂട്ടില്‍ നിരവധി ട്രെയിനുകള്‍ ഒമ്ബത് ദിവസത്തേക്ക് റദ്ദാക്കി.ഈ മാസം 14 മുതല്‍ 22 വരെയാണ് ഇരു ദിശകളിലേക്കുമുള്ള സര്‍വിസുകള്‍ റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിനുകള്‍: ബംഗളൂരു-കണ്ണൂര്‍-ബംഗളൂരു (16511), ബംഗളൂരു-കാര്‍വാര്‍-ബംഗളൂരു പഞ്ചഗംഗ എക്സ്പ്രസ് (16595) – ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 20 വരെ. ഇവയുടെ തിരിച്ചുള്ള വണ്ടികള്‍ (ട്രെയിൻ നമ്ബര്‍ 16512, 16596) ഡിസംബര്‍ 17 മുതല്‍ ഡിസംബര്‍ 21 വരെ.
യശ്വന്ത്പൂര്‍-മംഗളുരു ജങ്ഷൻ ഗോമതേശ്വര ട്രൈ-വീകിലി എക്സ്പ്രസ് (16575) – ഡിസംബര്‍ 14, 17, 19, 21. തിരിച്ചുള്ള ട്രെയിൻ (16576) ഡിസംബര്‍ 15, 18, 20, 22.
യശ്വന്ത്പൂര്‍-കാര്‍വാര്‍ ട്രൈ-വീകിലി എക്സ്പ്രസ് (16515) – ഡിസംബര്‍ 13, 15, 18, 20, 22. കാര്‍വാര്‍-യശ്വന്ത്പൂര്‍ ട്രൈ-വീകിലി എക്സ്പ്രസ് (16516) – ഡിസംബര്‍ 14, 16, 19, 21, 23.
യശ്വന്ത്പൂര്‍-മംഗളുരു ജങ്ഷൻ പ്രതിവാര എക്സ്പ്രസ് (ട്രെയിൻ നമ്ബര്‍ 16539) – ഡിസംബര്‍ 16. മംഗളുരു ജങ്ഷൻ – യശ്വന്ത്പൂര്‍ പ്രതിവാര എക്സ്പ്രസ് 16540 – ഡിസംബര്‍ 17.
ഈ കാലയളവില്‍ സര്‍ എം. വിശ്വേശ്വരയ്യ ടെര്‍മിനല്‍-ബംഗളുരു-മുര്‍ഡേശ്വര്‍ (നമ്ബര്‍ 16585/16586) ട്രെയിൻ മൈസൂര്‍ വഴി ഒഴിവാക്കി സര്‍വീസ് നടത്തും. ഡിസംബര്‍ 14 മുതല്‍ 16 വരെ ബംഗളുരു സിറ്റി, മാണ്ട്യ മൈസൂരു എന്നിവിടങ്ങള്‍ ഒഴിവാക്കി യശ്വന്ത്പൂര്‍ ബൈപാസ്, നെലമംഗല, ശ്രാവണബലഗോള, ഹാസൻ വഴിയാണ് സര്‍വീസ് നടത്തുക. ഡിസംബര്‍ 17 മുതല്‍ 22 വരെ മൈസൂറു റൂട്ട് ഒഴിവാക്കി യശ്വന്ത്പൂര്‍ ബൈപാസ്, തുമകുരു, അര്‍സികെരെ, ഹാസൻ വഴി ട്രെയിൻ സര്‍വീസ് നടത്തും.