മള്‍ട്ടിമീഡിയയില്‍ തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നു

മള്‍ട്ടിമീഡിയ

പല മാധ്യമങ്ങള്‍ ചേര്‍ന്നതാണു മള്‍ട്ടിമീഡിയ. ടെക്‌സ്‌റ്റ്, ചിത്രങ്ങള്‍, ഗ്രാഫിക്സ്, ഓഡിയോ, വിഡിയോ, ഇന്റര്‍ആക്ടിവിറ്റി എന്നിവയൊക്കെ ഘടകങ്ങളാണ്.

കലയും ശാസ്‌ത്രവും സാഹിത്യവും വാണിജ്യവും വ്യവസായവും മള്‍ട്ടിമീഡിയയില്‍ ഉള്‍പ്പെടുന്നു. ഇന്ന് ലോകം നീങ്ങി കൊണ്ടിരിക്കുന്നത് മള്‍ട്ടി മീഡിയയി കൂടിയാണ് . നമ്മള്‍ ഉപയോഗിക്കുന്ന ഫോണും, ലാപ്പും, വീഡിയോ ഗെയിമറും അങ്ങനെയെല്ലാം കൂടി ചേര്‍ന്നതാണ് മള്‍ട്ടി മീഡിയ

തൊഴില്‍സാധ്യത എങ്ങനെ ലഭിക്കും?

മള്‍ട്ടിമീഡിയ ഒരൊറ്റ ജോലിയല്ല, പല രംഗങ്ങളിലെയും വൈവിധ്യമാര്‍ന്ന പല ജോലികളുമുണ്ട്.

•ടെലിവിഷൻ പ്രോഗ്രാം/സിനിമ / •കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ / വിഡിയോ നിര്‍മാണം

•ഗ്രാഫിക് ഡിസൈൻ

•കംപ്യൂട്ടര്‍ ഗെയിംസ് നിര്‍മാണം

•ഇന്റര്‍നെറ്റ്: വെബ് ഡിസൈൻ

•പരസ്യക്കമ്ബനികള്‍

•ഫാഷൻ ഡിസൈൻ സ്‌ഥാപനങ്ങള്‍

•ഡിസൈൻ കേന്ദ്രങ്ങള്‍

•ബിപിഒ സ്‌ഥാപനങ്ങള്‍

•വൻകിട പ്രസാധന സ്ഥാപനങ്ങള്‍

•മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍, തുടങ്ങിയവയെല്ലാം മള്‍ട്ടി മീഡിയയുടെ തൊഴില്‍ സാധ്യതകളാണ്.

കേന്ദ്ര സര്‍ക്കാരിന്റെ മീഡിയ & എന്റര്‍ടെയ്ൻമെന്റ് സ്കില്‍ കൗണ്‍സിലിന്റെ കണക്കു പ്രകാരം ഇന്ത്യയില്‍ മള്‍ട്ടിമീഡിയ / ഡിസൈൻ രംഗത്ത് 2018നകം 26 ലക്ഷത്തിലേറെ തൊഴിലവസരങ്ങളാകും സൃഷ്ടിക്കപ്പെടുക. ഇതു പ്രയോജനപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസത്തെക്കാള്‍ തൊഴില്‍നൈപുണ്യ വികസനത്തില്‍ ഊന്നിയുള്ള പരിശീലനമാണ് ആവശ്യം. പ്രമുഖ കമ്ബനികളെല്ലാം ഇത്തരം തൊഴില്‍വൈദഗ്ധ്യം ജോലിക്കുള്ള മാനദണ്ഡമായി കണക്കാക്കുന്നു.

ഗെയിമിങ് രംഗത്തെ ജോലികള്‍

ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ സിനിമ, വിഡിയോ ഗെയിം, വെബ് ഡവലപ്മെന്റ് മേഖലകളിലാണ്. ഇന്ത്യൻ വ്യവസായങ്ങളില്‍ ഇവയ്‌ക്ക് ഒട്ടേറെ പേരെ ആവശ്യമുണ്ട്.

ഗെയിം ഡിസൈനര്‍: ചിത്രരചന, രൂപങ്ങള്‍ ഭാവനയില്‍ കാണാനുള്ള വൈഭവം, പുതുചിന്ത, 3ഡി-ഡിസൈൻ സാമര്‍ഥ്യം, ഗെയിമിങ്ങിലെ നൂതനപ്രവണതകളുമായി പരിച‌യം എന്നിവ വേണം.

ഗെയിം ഡവലപ്പര്‍: വര്‍ണബോധം, ചിത്രീകരണത്തിനുള്ള യുക്തി, ചിത്രകലാപ്രാവീണ്യം എന്നിവ വേണം.

ഗെയിം ടെസ്റ്റര്‍: ആനിമേഷൻ-മള്‍ട്ടിമീഡിയയിലെ യുക്തിയും ഇഫക്‌ട്സും ഉള്‍പ്പെടെ സാങ്കേതികത്തികവ് ആവശ്യമാണ്

ഗെയിമിങ് രംഗത്തെ മറ്റു ജോലികള്‍:

2ഡി / 3ഡി ആനിമേറ്റര്‍, അഡ്വര്‍ടൈസിങ് ആര്‍ട്ടിസ്റ്റ്, കാര്‍ട്ടൂണിങ് വിദഗ്ധൻ, എന്റര്‍ടെയ്ൻമെന്റ്‌ സ്പെഷലിസ്റ്റ്, വിഷ്വല്‍ ഇഫക്‌ട്സ് എക്സ‌്പര്‍ട്ട്, ഗെയിം ജേണലിസ്റ്റ്, ഇന്റര്‍ഫേസ് ആര്‍ട്ടിസ്റ്റ്, മ്യൂസിക് കംപോസര്‍, സ്ക്രിപ്റ്റ് റൈറ്റര്‍, ടെക്സ്ചര്‍ ആര്‍ട്ടിസ്റ്റ്, വോയിസ് ആക്ടര്‍.

യുഎസ് അടക്കമുള്ള പാശ്‌ചാത്യരാജ്യങ്ങള്‍ പുറംജോലികള്‍ കുറയ്‌ക്കുമെന്നു പറയപ്പെടുന്നുണ്ടെങ്കിലും ലാഭനഷ്ട കണക്കുകള്‍ നോക്കുമ്ബോള്‍ മള്‍ട്ടിമീഡിയ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഇന്ത്യയെയും മറ്റും വൻതോതില്‍ ആശ്രയിക്കാനാണു സാധ്യത. ചിത്രരചനാപാടവം നിര്‍ബന്ധമല്ലെങ്കിലും വരയും വര്‍ണവും ഒത്തു ചേര്‍ക്കാൻ കഴിവുള്ളത് സാധ്യകളെ കൂട്ടും.