Main Banner

സ്വര്‍ണവില വീണ്ടും മുകളിലേക്ക്; ഇന്ന് ഒറ്റയടിക്ക് 800 രൂപ കൂടി

കോഴിക്കോട്: റെക്കോഡ് വിലയിലെത്തിയ ശേഷം 10 ദിവസമായി താഴോട്ടുവന്ന സ്വര്‍ണ വില ഇന്ന് വീണ്ടും കുതിച്ചുയര്‍ന്നു.

1 st paragraph

ഗ്രാമിന് 100 രൂപയും പവന് 800 രൂപയമാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 46120 രൂപയായി. ഗ്രാമിന് 5765 രൂപയാണ് വില.

10ദിവസം മുമ്പ് ഡിസംബർ നാലിനാണ് സ്വര്‍ണം ചരിത്രത്തിലെ ഏക്കാലത്തെയും ഉയര്‍ന്ന വിലയായ 47,080 രൂപയിലെത്തിയത്. തുടര്‍ന്ന് ഘട്ടംഘട്ടമായി ഇടിഞ്ഞു. ഇടയ്ക്ക് രണ്ടു ദിവസം നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിലും ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് വിപണനം നടന്നത്. 45,320 രൂപയായിരുന്നു ഇന്നലെ ഒരു പവൻ വില. 10ദിവസം കൊണ്ട് 1,760 രൂപയാണ് കുറഞ്ഞത്.

2nd paragraph

ഇന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാൻ ജെറോം പവലിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് സ്വര്‍ണ്ണം ട്രായ് ഔണ്‍സിന് 50 ഡോളര്‍ വര്‍ധിച്ചിരുന്നു. ഇതിനുപുറമേ, രൂപ കൂടുതല്‍ ദുര്‍ബലമായതും സ്വര്‍ണ വില വര്‍ധനക്ക് കാരണമായി. ഇന്ന് ഡോളറിനെതിരെ 83.40 രൂപയാണ് വിനിമയ നിരക്ക്.