Fincat

റോഡില്‍ അഭ്യാസം; ബൈക്ക് പിടിച്ചെടുത്ത് തവിടുപൊടിയാക്കി

ദോഹ: പ്രധാന പാതയില്‍ അഭ്യാസപ്രകടനം നടത്തി ഓടിച്ച ബൈക്ക് പിടിച്ചെടുത്ത് തവിടുപൊടിയാക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.

1 st paragraph

ഓടിച്ചയാളെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുകയും ചെയ്തു. തിരക്കേറിയ പാതയിലൂടെ ഓടുന്ന ബൈക്കിനു മുകളില്‍ നിന്നുകൊണ്ട് അഭ്യാസപ്രകടനം നടത്തുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. പിന്നീട് പിടിച്ചെടുത്ത വണ്ടി, യന്ത്രം ഉപയോഗിച്ച്‌ പൊടിച്ച്‌ നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു മാസത്തില്‍ കുറയാത്തതും മൂന്നു വര്‍ഷത്തില്‍ കൂടാത്തതുമായ തടവുശിക്ഷയും 10,000 റിയാലില്‍ കുറയാത്തതും 50,000 റിയാലില്‍ കൂടാത്തതുമായ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നേരത്തേ, നിയമലംഘനം നടത്തി അപകടകരമായ രീതിയില്‍ ഡ്രൈവ് ചെയ്ത കാറും സമാനമായിതന്നെ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.

2nd paragraph