സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത സലാഡില്‍ ഇഴഞ്ഞു നീങ്ങുന്ന ഒച്ച്‌; പരാതിയുമായി യുവാവ്

ബംഗളൂരു: സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത സലാഡില്‍ ഒച്ച്‌. തുടര്‍ന്ന് ഭക്ഷണം ഒരിക്കലും സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്യരുതെന്നും യുവാവ് എക്സില്‍ കുറിച്ചു.

സലാഡില്‍ ഒച്ചിരിക്കുന്നതിന്റെ ചിത്രം സഹിതമാണ് യുവാവ് എക്സില്‍ കുറിപ്പിട്ടത്. സ്വിഗ്ഗിയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും യുവാവ് കുറിച്ചു. നിരവധിയാളുകളാണ് പോസ്റ്റിനു പ്രതികരണവുമായെത്തിയത്. വെജ് സലാഡിന്റെ നടുവിലാണ് ഒച്ചിരിക്കുന്നത്. ഇത് ഇഴഞ്ഞുനീങ്ങുന്നതും വിഡിയോയില്‍ കാണാം. ഇത്തരം ഭക്ഷണങ്ങള്‍ ഒരിക്കലും ഓര്‍ഡര്‍ ചെയ്യരുതെന്നും പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുമ്ബോള്‍ വളരെ ശ്രദ്ധിക്കണമെന്നും കാണിച്ച്‌ യുവാവ് റെഡ്ഡിറ്റിലും കുറിപ്പിട്ടുണ്ട്. ഭാഗ്യവശാല്‍ശ്രദ്ധിച്ചതു കൊണ്ട് ഒച്ചിനെ കഴിക്കാതെ രക്ഷപ്പെട്ടുവെന്നും യുവാവ് കുറിച്ചു.

ഒടുവില്‍ സ്വിഗ്ഗിയും മറുപടി നല്‍കി. എക്സ് വഴിയായിരുന്നു പ്രതികരണം. ഭീകരമായ സംഭവമാണെന്നാണ് കമ്ബനി പറഞ്ഞത്. ആദ്യം ഭാഗികമായി പണം തരാമെന്നു പറഞ്ഞ സ്വിഗ്ഗി പിന്നീട് മുഴുവനും മടക്കിത്തന്നതായും യുവാവ് പറഞ്ഞു. ഡിസംബര്‍ 16നാണ് യുവാവ് ഇതെ കുറിച്ച്‌ പങ്കുവെച്ചത്.