Fincat

കനത്ത മഴ: രണ്ട് ജില്ലകളില്‍ അതീവജാഗ്രത

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയും പ്രവചിച്ചു. 24 മണിക്കൂറില്‍ 115.6 എം.എം മുതല്‍ 204.4 എം.എം വരെ അതിശക്തമായ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിപ്പ്. നാളെ എറണാകുളം ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

1 st paragraph

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും സുരക്ഷ മുൻനിര്‍ത്തി ജില്ലയിലെ ഇക്കോ ടൂറിസം സെൻററുകള്‍ താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തെ വനംവകുപ്പിന് കീഴിലുള്ള പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം സെന്ററുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്നാണ് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. ഐ പ്രദീപ് കുമാര്‍ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഇവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. രണ്ടു ജില്ലകളിലും അതീവജാഗ്രത തുടരുകയാണ്. തെക്കൻ കേരളത്തില്‍ ഇന്ന് പരക്കെ മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രാത്രി മുതല്‍ മഴ കിട്ടുന്നുണ്ട്. നഗര, മലയോരമേഖലകളില്‍ ഭേദപ്പെട്ട മഴ രേഖപ്പെടുത്തി.

2nd paragraph

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോമൊറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം. കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.