ഡയാന രാജകുമാരിയുടെ 80 ലക്ഷത്തിന്റെ നീല ഡ്രസ്സ്, വിറ്റത് ഒമ്പത് കോടിക്ക്!
1985 -ല്‍ ഡയാന രാജകുമാരി ധരിച്ച നീലനിറമുള്ള വസ്ത്രം ലേലത്തില്‍ പോയത് ഒമ്ബതുകോടി രൂപയ്‍ക്ക്. നീല നിറത്തിലുള്ള വെല്‍വെറ്റ് വസ്ത്രമാണ് ഒമ്ബതുകോടിക്ക് വിറ്റുപോയത്.
ജൂലിയൻസ് ലേലക്കമ്ബനിയാണ് ലേലം സംഘടിപ്പിച്ചത്. മുഴുനീളത്തിലുള്ള പാവാടയും ബോയും ഒക്കെ അടങ്ങിയ ഈവനിംഗ് ഡ്രസ്സാണ് ലേലത്തില്‍ വച്ചിരുന്നത്. ഡയാനയുടെ വസ്ത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വില കിട്ടിയ വസ്ത്രമാണ് ഇത് എന്ന പ്രത്യേകതയും ഈ ലേലത്തിനുണ്ട്.
വസ്ത്രത്തിന്റെ യഥാര്‍ത്ഥ മൂല്യം ഏകദേശം 80 ലക്ഷം രൂപയാണ്. ചാള്‍സിനൊപ്പം ഫ്ലോറൻസിലെ റോയല്‍ ടൂറിനിടയിലും പിന്നീട് 1986 -ല്‍ വാൻകൂവര്‍ സിംഫണി ഓര്‍ക്കസ്ട്രയിലും ധരിച്ച വസ്ത്രമാണിത്. മൊറോക്കൻ-ബ്രിട്ടീഷ് ഫാഷൻ ഡിസൈനര്‍ ജാക്വസ് അസഗുരിയാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ഡയാനയുടെ നൃത്തത്തോടുള്ള ഇഷ്ടത്തിന്റെയും ഇംഗ്ലീഷ് നാഷണല്‍ ബാലെയുടെ രക്ഷാധികാരിയായതിന്റെയും പ്രതീകമായി ഈ വസ്ത്രം കണക്കാക്കാമെന്ന് ലേലക്കാര്‍ പറയുന്നു.
നേരത്തെ ഡയാന രാജകുമാരിയുടെ പര്‍പ്പിള്‍ ഗൗണ്‍ 4.9 കോടി രൂപയ്ക്ക് ലേലത്തില്‍ പോയയിരുന്നു. അന്ന് പ്രതീക്ഷിച്ച തുകയുടെ അഞ്ചിരട്ടിയായിരുന്നു ആ ഗൗണിന് ലഭിച്ചത്. പര്‍പ്പിള്‍ നിറത്തിലുള്ള വെല്‍വെറ്റ് ഗൗണ്‍ ന്യൂയോര്‍ക്കില്‍ വച്ചായിരുന്നു ലേലം ചെയ്തത്. അന്ന് പ്രമുഖ ബഹുരാഷ്ട്രസ്ഥാപനമായ സോത്തെബീസ് ആയിരുന്നു ലേലം സംഘടിപ്പിച്ചത്. ഒരു കോടി രൂപയായിരുന്നു സോത്തെബീസ് ഗൗണിന് പ്രതീക്ഷിച്ചിരുന്നത്.
സ്ട്രാപ് ലെസ്, വെല്‍വറ്റ് സില്‍ക് മെറ്റീരിയല്‍ എന്നിവയായിരുന്നു ആ ഗൗണിന്‍റെ പ്രത്യേകതകള്‍. 1989 -ല്‍ ബ്രിട്ടീഷ് ഡിസൈനറായ വിക്ടര്‍ എഡല്‍സ്റ്റീനാണ് ആ പര്‍പ്പിള്‍ നിറത്തിലുള്ള മനോഹരമായ ഗൗണ്‍ ഡിസൈന്‍ ചെയ്തത്. ആ വസ്ത്രം വാങ്ങിയത് ആരാണ് എന്ന വിവരം പുറത്ത് വിട്ടിരുന്നില്ല.