പൂല്‍ക്കൂട്, ക്രിസ്മസ് ട്രീ റെഡി,വന്ന് വാങ്ങിയ മതി
ആലപ്പുഴ: ക്രിസ്മസിനെ വരവേല്‍ക്കാൻ വ്യത്യസ്തങ്ങളായ റെഡിമെയ്ഡ് പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയും വിപണിയില്‍ റെഡി.
കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് പുല്‍ക്കൂട് ഒരുക്കല്‍ എളുപ്പമായതിന്‍റെ സന്തോഷത്തിലാണ് പലരും. സമയലാഭത്തിനൊപ്പം പണം മുടക്കിയാല്‍ സെറ്റായി തന്നെ കിട്ടുമെന്നതാണ് പ്രത്യേകത. കാഴ്ചക്ക് മിഴിവേകുന്ന എല്‍.ഇ.ഡി ലൈറ്റുകള്‍ തന്നെയാണ് ഇവിടെയും താരം. എല്‍.ഇ.ഡി ഘടിപ്പിച്ച പ്ലാസ്റ്റിക് പുല്‍ക്കൂടുകള്‍ മുതല്‍ പനമ്ബ് വെച്ചതുവരെയുള്ളവ വില്‍പനക്കെ ത്തിയിട്ടുണ്ട്.
മുളകൊണ്ട് തീര്‍ക്കുന്ന പുല്‍ക്കൂടുകളാണ് കുടുതലും വിറ്റഴിയുന്നത്. 5,000 രൂപ മുതല്‍ 12,000 രൂപ വരെയാണ് വില. പുല്‍ക്കൂട് രൂപങ്ങള്‍ അടക്കമുളളവ സെറ്റായിട്ടാണ് എത്തുന്നത്.
സെറാമിക് രൂപങ്ങളാണ് ഇത്തവണത്തെ പുതുമ. വിലകൂടുതലാണെങ്കിലും കാണാൻ ഭംഗിയുള്ള സെറാമിക് രൂപങ്ങള്‍ക്ക് പിന്നാലെയാണ് പലരും. സാധാരണ രൂപങ്ങള്‍ക്ക് 350 രൂപയാണ് വില. പുല്‍ക്കൂട്ടില്‍ വിരിക്കാനുള്ള കൃത്രിമപുല്ലുകളുമുണ്ട്.
രണ്ടടി ഉയരമുള്ള ക്രിസ്മസ്ട്രീക്ക് 250 രൂപയാണ് വില. പ്രത്യേക എല്‍.ഇ.ഡി ട്രീകള്‍ക്ക് 3500-4000 രൂപയാണ്. ക്രിസ്മസ് ട്രീ ചൂരലിന് 800 രൂപയും പ്ലാസ്റ്റികിന് 300 രൂപയുമാണ്. നിയോണ്‍ ഡീറും ബെല്ലുകളും ഹാങിങ് പാപ്പാനികളുമെല്ലാം വിപണിയില്‍. വലിയ മ്യൂസിക് പാപ്പാനികള്‍ വ്യത്യസ്തമായ കാഴ്ചയാണ്.
9000 രൂപയാണ് വില. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍വരെയുളള പാപ്പാനി വസ്ത്രങ്ങളും മുഖംമൂടിയും വില്‍പനക്കുണ്ട്. 200 മുതല്‍ 500 രൂപവരെയാണ് വില. സാന്‍റായുടെ തിളക്കമുള്ള വടിക്ക് 70 രൂപയാണ് വില.
ആശംസകാര്‍ഡുകള്‍ ‘ഔട്ട്’
സ്മാര്‍ട്ട്ഫോണും ഇന്‍റര്‍നെറ്റും സജീവമായതോടെ ഗൃഹാതുര സ്മരണകള്‍ ഉയര്‍ത്തിയ ക്രിസ്മസ് ആശംസ കാര്‍ഡുകള്‍ കാണാനില്ല. നേരത്തെ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശം കൈമാറിയിരുന്ന ക്രിസ്മസ്-പുതുവത്സര കാര്‍ഡുകള്‍ക്ക് ആവശ്യക്കാര്‍ ഇല്ലാതായതോടെയാണ് വിപണിയില്‍നിന്ന് ഔട്ടായത്.