തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരൻ പണം തട്ടിയ കേസില്‍ അറസ്റ്റില്‍

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്ബ അസിസ്റ്റൻറ് എഞ്ചിനിയര്‍ ഓഫീസ് ജീവനക്കാരനും, നിലക്കല്‍ സ്വാമി അയ്യപ്പാ ഫ്യൂവല്‍സിെൻറ മേല്‍നോട്ടച്ചുമതലയുള്ളയാളുമായ തിരുവനന്തപുരം മലയൻകീഴ് സ്വദേശി പണം തട്ടിപ്പ് കേസില്‍ പൊലീസ് പിടിയില്‍.

മൂഴിനട ചിത്തിര വീട്ടില്‍ അനൂപ് കൃഷ്ണ (44)യെയാണ് വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്ടര്‍ ബി. രാജഗോപാലിെൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പമ്ബിലെ ദൈനംദിനവരുമാനമായ 20, 69, 306 ലക്ഷം രൂപ ദേവസ്വം ബോര്‍ഡിെൻറ അക്കൗണ്ടില്‍ അടക്കാതെ ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു.

ഈമാസം16-ന് ദേവസ്വം ബോര്‍ഡ് നിലക്കല്‍ മരാമത്ത് വിഭാഗം അസിസ്റ്റൻറ് എഞ്ചിനിയറുടെ ചുമതലയുള്ള ബി. പ്രവീഷ് നിലക്കല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഈവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ഒക്ടോബര്‍ 19 വരെയുള്ള കാലയളവിലെ വരുമാനമാണ് നിക്ഷേപിക്കാതെ പ്രതി കൈവശം വച്ചത്.

നിലക്കല്‍ പൊലീസ് എസ്.എച്ച്‌. ഓ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും, തട്ടിപ്പ് നടന്ന കാലയളവിലെ ബോര്‍ഡിെൻറ ഓഡിറ്റ് റിപ്പോര്‍ട്ടിെൻറ പകര്‍പ്പ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. കൂടാതെ, പ്രതിയുടെ ഉപയോഗത്തിലുള്ള രണ്ട് മൊബൈല്‍ ഫോണുകളുടെ കാള്‍ വിശദാംശങ്ങള്‍ക്കായി ജില്ല പൊലീസ് സൈബര്‍ സെല്‍ മുഖാന്തിരം നീക്കം നടത്തുകയും ചെയ്തു. തുടര്‍ന്ന്, ജില്ല പൊലീസ് മേധാവി വി. അജിത് ഐ.പി.എസിെൻറ ഉത്തരവനുസരിച്ച്‌ കേസ് ഫയല്‍ അയച്ചുകിട്ടിയതുപ്രകാരം വെച്ചൂച്ചിറ പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട് ഇൻസ്‌പെക്ടറുടെ നേതൃത്വത്തില്‍ നടന്ന ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതിനെതുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

കൂടുതല്‍ പ്രതികള്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, മുമ്ബ് ജോലി ചെയ്ത സ്ഥലങ്ങളില്‍ സമാനരീതിയില്‍ ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിന്, പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.