Fincat

യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കാൻ കോടതി

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കാൻ നിര്‍ദേശം നല്‍കി കോടതി.ആലപ്പുഴ സൗത്ത് പൊലീസിന് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്.

1 st paragraph

ഗണ്‍മാന്‍റെ മര്‍ദനമേറ്റ കെ.എസ്.യു ജില്ല പ്രസഡന്‍റ് എ.ഡി. തോമസ് നല്‍കിയ ഹരജിയിലാണ് കോടതി നടപടി. പൊലീസ് കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ മര്‍ദിച്ചെന്നാണ് പരാതി.

മുഖ്യമന്ത്രിയുടെ നവകേരള സദസിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു ജില്ല പ്രസിഡന്‍റ് എ.ഡി. തോമസിനെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ജുവല്‍ കുര്യാക്കോസിനെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരും പൊലീസും ചേര്‍ന്ന് വളഞ്ഞിട്ട് തല്ലിയിരുന്നു.

2nd paragraph

സംഭവത്തെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥരായ അനില്‍ കല്ലിയൂരിനും സന്ദീപിനും എതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹരജി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനില്‍ സമരക്കാരെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.