അഞ്ച് വയസുകാരനെ ബലിയര്‍പ്പിക്കാൻ ശ്രമിച്ച ഫ്രഞ്ച് ദമ്ബതികള്‍ അറസ്റ്റില്‍
അഞ്ച് വയസുള്ള മകനെ സഹാറ മരുഭൂമിയില്‍ ബലിയര്‍പ്പിക്കാൻ ശ്രമിച്ച ഫ്രഞ്ച് ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് ബാധ കേറിട്ടുണ്ടെന്നാരോപിച്ചാണ് ദമ്ബതികള്‍ മകനെ ബലിയര്‍പ്പിക്കാനായി തീരുമാനിച്ചത്.
തെക്കൻ സ്പാനിഷ് തുറമുഖമായ അല്‍ജെസിറാസില്‍ വെച്ച് ഡിസംബര്‍ 21നാണ് ദമ്ബതികളെ പൊലീസ് പിടികൂടിയത്.
മൊറോക്കൻ നഗരമായ ടാംഗിയേഴ്‌സിലേക്ക് പോകാനുള്ള പദ്ധതിയിലായിരുന്നു ഇവര്‍. ഒരു വള്ളത്തില്‍ കുട്ടിയുമായി കയറാൻ ഒരുങ്ങുന്നതിനിടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാപിതാക്കള്‍ രണ്ടുപേരും മാനസിക പ്രശ്നങ്ങള്‍ ഉള്ളവരാണെന്നും, കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്നമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ സ്പെയിനിലെ കുട്ടികള്‍ക്കുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.
ഇന്ത്യയിലും സമാനമായ സംഭവം നടന്നിട്ടുണ്ട്. ഗുജറാത്തില്‍ 14 വയസുള്ള കുട്ടിക്ക് പിശാച് ബാധയേറ്റിട്ടുണ്ടെന്ന് ആരോപിച്ച് അച്ഛൻ മകളെ കൊലപ്പെടുത്തിയിരുന്നു. മന്ത്രവാദത്തിനിടെയാണ് കുട്ടി മരിച്ചത്.