Fincat

അഞ്ചുലക്ഷം രൂപ വിലയിട്ട ഹിസ്ബ് ഭീകരൻ ഡല്‍ഹിയില്‍ അറസ്റ്റില്‍

ശ്രീനഗര്‍: തലക്ക് അഞ്ചുലക്ഷം രൂപ വിലയിട്ട ഹിസ്ബുല്‍ മുജാഹിദീൻ ഭീകരനെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അറസ്റ്റ്.

1 st paragraph

ജാവേദ് മാട്ടൂ ആണ് അറസ്റ്റിലായത്. ജമ്മുകശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജാവേദിനെ കണ്ടെത്താൻ എൻ.ഐ.എയുടെ പ്രത്യേക സംഘമാണ് അന്വേഷണം തുടങ്ങിയത്.

ജമ്മുകശ്മീരിലെ സൊപോര്‍ സ്വദേശിയാണ് ജാവേദ്. ഇയാള്‍ പാകിസ്താനും സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍ ജാവേദ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായിരുന്നു.

2nd paragraph

കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ ജാവേദിന്റെ സഹോദരൻ റഈസ് മാട്ടൂ ജമ്മു കശ്മീരിലെ സോപോറില്‍ ദേശീയ പതാക വീശുന്ന ദൃശ്യങ്ങളായിരുന്നു.