Fincat

ബിസിനസ് പങ്കാളിക്കെതിരെ വധശ്രമം; പമ്പുടമ അറസ്റ്റില്‍

കണ്ണൂര്‍: കാള്‍ടെക്സ് ജങ്ഷന് സമീപത്തെ പെട്രോള്‍ പമ്പ് പാര്‍ട്ണറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയില്‍.

1 st paragraph

അശോക പെട്രോള്‍ പമ്പ് ഉടമ പള്ളിക്കുന്ന് അളകാപുരിയിലെ എം. രാജീവനെയാണ് (58) കണ്ണൂര്‍ ടൗണ്‍ ഇൻസ്പെക്ടര്‍ പി.എ. ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്.

സാമ്പത്തിക ഇടപാടിനെ ചൊല്ലി ഇക്കഴിഞ്ഞ നവംബര്‍ ഏഴിന് ചെറുപുഴ സ്വദേശി വിജയനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. തലക്ക് ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ വിജയൻ ചെറുപുഴയുടെ പരാതിയില്‍ വധശ്രമത്തിന് ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു.

2nd paragraph

പ്രതിയെ ബംഗളൂരുവില്‍നിന്നാണ് പൊലീസ് പിടികൂടിയത്‌. അന്വേഷണ സംഘത്തില്‍ എസ്.ഐ മാരായ സവ്യ സാച്ചി, ഷമീല്‍, അജയൻ, എ.എസ്.ഐ രഞ്ജിത്ത് തുടങ്ങിയവരുമുണ്ടായിരുന്നു.