മൂന്നാം ദിനവും വീണു; സ്വര്‍ണവിലയില്‍ വമ്പൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.

ഇതോടെ മൂന്ന് ദിവസങ്ങളിലായി കുറഞ്ഞത് 600 രൂപയാണ്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46400 രൂപയാണ്.

ഇന്നലെ 320 രൂപയുടെ ഇടിവാണ് ഉണ്ടായത്. ജനുവരി രണ്ടിന് 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്ക് എത്തിയിരുന്നു. വിവാഹ വിപണിയില്‍ സ്വര്‍ണവില കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണി വില 5800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4800 രൂപയാണ്.

വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ 2 രൂപ കുറഞ്ഞു. വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.

ജനുവരിയിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍

ജനുവരി 1 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 46,840 രൂപ

ജനുവരി 2 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 47,000 രൂപ

ജനുവരി 3 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 46,800 രൂപ

ജനുവരി 4 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 46,480 രൂപ

ജനുവരി 5 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46,400 രൂപ