Fincat

നവജാത ശിശുവിനെ വിറ്റ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

ബംഗളൂരു: നവജാത ശിശുവിനെ വിറ്റ കേസില്‍ കുട്ടിയുടെ അമ്മയും ആശ വര്‍ക്കറും അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ഹാസൻ സകലേഷ്പൂരിലെ ബ്യാകരവള്ളി വില്ലേജിലാണ് സംഭവം.

1 st paragraph

കുഞ്ഞിന്‍റെ അമ്മ ഹരഗവള്ളി വില്ലേജ് സ്വദേശിനി ഗിരിജ, ആശ വര്‍ക്കറും ഹിരിയുര്‍ കൂടിഗെ സ്വദേശിനിയുമായ സുമിത്ര, കുഞ്ഞിനെ വാങ്ങിച്ച ചിക്കമഗളൂരു സ്വദേശിനി ഉഷ, കാപ്പിത്തോട്ട ഉടമ ഹൊസള്ളി സ്വദേശി സുബ്രഹ്മണി, ഇയാളുടെ എസ്റ്റേറ്റിലെ ജീവനക്കാരനായ ശ്രീകാന്ത് എന്നിവരാണ് അറസ്റ്റിലായത്.

ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റെന്ന് ജില്ല ബാലക്ഷേമ സമിതി അംഗം കന്തരാജിന്‍റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെയും അമ്മയെയും ഹാസനിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

2nd paragraph