ജലവിതരണം തടസപ്പെടും

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലം ശുദ്ധീകരണശാലയിലെ മൂന്നു ശുദ്ധജല സംഭരണികളില്‍ ജനുവരി 10,11,12 എന്നീ തീയതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും.

കുര്യാത്തി, പാറ്റൂര്‍ സെക്ഷൻ പരിധിയില്‍ വരുന്ന തമ്ബാനൂര്‍, ഫോര്‍ട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്‌, ആറ്റുകാല്‍, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാര്‍ഡുകളിലും പാറ്റൂര്‍ സെക്ഷൻ പരിധിയില്‍ വരുന്ന കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങള്‍, ചമ്ബക്കട എന്നീ പ്രദേശങ്ങളിലും അന്നേ ദിവസങ്ങളില്‍ ശുദ്ധജലവിതരണം ഭാഗീകമായി തടസപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുൻകരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന്‌ വാട്ടര്‍ അതോറിറ്റി അറിയിച്ചു.