Fincat

പെണ്‍വാണിഭ റാക്കറ്റ്; ഒമ്ബതുപേര്‍ അറസ്റ്റില്‍

ബംഗളൂരു: ബൈയപ്പനഹള്ളി, അള്‍സൂര്‍ മേഖലകളിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവന്ന പെണ്‍വാണിഭ റാക്കറ്റ് പൊലീസ് പിടിയിലായി.

1 st paragraph

നടത്തിപ്പുകാരായ ഒമ്ബതുപേരെ അറസ്റ്റ് ചെയ്ത പൊലീസ് റാക്കറ്റില്‍നിന്ന് വിദേശികളടക്കം ഒമ്ബതു യുവതികളെ രക്ഷപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദ പറഞ്ഞു. ടെലിഗ്രാം, വാട്സ്‌ആപ് എന്നിവയിലൂടെയാണ് പ്രതികള്‍ കസ്റ്റമര്‍മാരെ കണ്ടെത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് ബൈയപ്പനഹള്ളി പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

മഹാദേവപുര കേന്ദ്രീകരിച്ച്‌ മസാജ് പാര്‍ലറിന്‍റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന വൻകിട പെണ്‍വാണിഭ റാക്കറ്റിനെ കഴിഞ്ഞദിവസം ബംഗളൂരു പൊലീസിലെ സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി) പിടികൂടിയിരുന്നു.

2nd paragraph

വിദേശികളടക്കം 44 യുവതികളെ ഇവിടെനിന്ന് രക്ഷപ്പെടുത്തി. മസാജ് പാര്‍ലര്‍ നടത്തിപ്പുകാരൻ അനില്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ മഹാദേവപുര പൊലീസ് വിശദാന്വേഷണം നടത്തിവരുകയാണ്.