ലോക മനുഷ്യാവകാശ ദിനത്തിൽ പകര പൗരസമിതിയുടെ പ്ലാസ്മദാന ക്യാമ്പ്
പകര പൗരസമിതി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൻ്റെയും ബി.ഡി.കെ. തിരൂർ താലൂക്കിൻ്റെയും സഹകരണത്തോടെ ഡിസംബർ 10, ലോക മനുഷ്യാവകാശ ദിനത്തിൽ വിപുലമായ പ്ലാസ്മദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. പകര സഹ്റ ഹാളിൽ വെച്ച് നടക്കുന്ന ക്യാമ്പ് താനൂർ പോലീസ് ഇൻസ്പെക്ടർ പി. പ്രമോദ് ഉദ്ഘാടനം ചെയ്യും. കോവിഡ് ബാധിച്ച് രോഗമുക്തി നേടാൻ പ്രയാസപ്പെടുന്ന രോഗികൾക്ക് നേരത്തെ കോവിഡ് ഭേദമായവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്ലാസ്മ ഉപയോഗിച്ച് നടത്തുന്ന പ്ലാസ്മ തെറാപ്പി ചികിത്സയാണ് ഏറെ ഗുണം ചെയ്യുന്നത്. എന്നാൽ ചികിത്സക്കാവശ്യമായ പ്ലാസ്മ ബ്ലഡ് ബാങ്കിൽ ദുർലഭമാണ്. ഈ സാഹചര്യത്തിൽ പകര പൗരസമിതിയുടെ പ്ലാസ്മ ദാന ക്യാമ്പ് കോവിഡ് രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഏറെ ആശ്വാസകരമാകുമെന്ന് പൗരസമിതി യോഗം വിലയിരുത്തി. കോവിഡ് ഭേദമായി കുറഞ്ഞത് 28 ദിവസം പൂർത്തിയാക്കിയവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.
പകര പൗരസമിതി ആസ്ഥാനമായ ആസാദി ഭവനിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് ടി.പി. മുഹിയുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാബിർ പകര സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി സമദ് പകര, ലത്തീഫ് പുതിയിൽ, റിയാസ് പാറപ്പുറത്ത്, ഹമീദലി ടി.പി., സഹീർ ഒ.പി., ജൈസൽ പാറപ്പുറത്ത്, ഷംനാസ് സി. എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിൽ പങ്കെടുക്കുന്നതിനായി ചെയ്യുന്നതിനായി 9744161700, 9895446058, 7994172172 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.