Fincat

ബട്ടദ്രവ സത്രം സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്; വിലക്കാൻ താൻ എന്ത് തെറ്റ് ചെയ്തെന്ന് രാഹുല്‍

നഗൗവ്: അസമിലെ വൈഷ്ണവ പണ്ഡിതനായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബട്ടദ്രവ സത്രത്തില്‍ പ്രണാമം അർപ്പിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു.

1 st paragraph

നഗൗവ് ജില്ലയിലെ ബട്ടദ്രവ സത്രത്തിന് മുമ്ബില്‍ വെച്ച്‌ രാവിലെ എട്ടു മണിയോടെയാണ് രാഹുലിനെ അസം പൊലീസ് തടഞ്ഞത്.

അസം പൊലീസ് പൊലീസിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച്‌ രാഹുല്‍ ഗാന്ധി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. നിരവധി കോണ്‍ഗ്രസ് പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. ക്ഷേത്ര സന്ദർശനത്തിന് അനുമതി ലഭിക്കാതെ മടങ്ങിപോകില്ലെന്നാണ് രാഹുലിന്‍റെ നിലപാട്. സത്ര സന്ദർശനത്തിന് അനുമതി ലഭിച്ചിട്ടും കടത്തിവിടുന്നില്ലെന്നും സന്ദർശനം നിഷേധിക്കാൻ താൻ എന്ത് തെറ്റ് ചെയ്തെന്നും രാഹുല്‍ മാധ്യമങ്ങളോട് ചോദിച്ചു.

2nd paragraph

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ഇന്ന് രാഹുല്‍ ഗാന്ധി ബട്ടദ്രവ സത്രം സന്ദർശിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അസം സർക്കാർ സത്രം സന്ദർശിക്കാൻ അനുമതി നല്‍കിയില്ല.

സർക്കാർ തീരുമാനം മറികടന്ന് സത്രം സന്ദർശിക്കാനാണ് രാവിലെ സത്ര കവാടത്തില്‍ രാഹുല്‍ എത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എന്നിവർ രാഹുലിനൊപ്പം ഉണ്ടായിരുന്നു.

രാഹുല്‍ ഗാന്ധി ബട്ടദ്രവ സത്രം സന്ദർശിക്കരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അനാവശ്യ മത്സരം സൃഷ്ടിക്കരുതെന്നും അത് അസമിന് ദുഃഖമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠ സമയത്ത് ബട്ടദ്രവ സത്രം സന്ദർശിക്കാൻ കഴിയില്ലെന്ന് സത്രം മാനേജ്മെന്‍റ് കമ്മിറ്റിയും അറിയിച്ചിരുന്നു. പ്രതിഷ്ഠ സമയത്ത് ഒട്ടേറെ ഭക്തരെത്തും. നിരവധി പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. രാഹുലിന് മൂന്ന് മണിക്ക് ശേഷം സന്ദർശനം നടത്താമെന്നും മാനേജ്മെന്‍റ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.