Main Banner

‘സൗഭാഗ്യത്തിന്റെ സുന്ദര നിമിഷങ്ങള്‍ക്ക് അത്രമേല്‍ നന്ദി’…ഉംറ നിര്‍വഹിച്ച്‌ ഉമര്‍ അബ്ദുല്ല

മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറൻസ് വൈസ് പ്രസിഡന്റുമായ ഉമർ അബ്ദുല്ല ഉംറ നിർവഹിച്ചു. മക്കയിലെത്തിയ അദ്ദേഹം കഅ്ബ ഉള്‍പ്പെടെ പുണ്യസ്ഥലങ്ങളില്‍നിന്നുള്ള നിരവധി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

1 st paragraph

പിതാവും മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയോടൊപ്പമാണ് ഉമർ അബ്ദുല്ല ഉംറ നിർവഹിച്ചത്. ഇരുവരും ഉംറ നിർവഹിക്കാനുള്ള വേഷമായ ‘ഇഹ്റാമി’ല്‍ വിമാനത്തില്‍ യാത്ര പുറപ്പെടുന്നതിന്റെ ചിത്രങ്ങളും ഉമർ പങ്കുവെച്ചിരുന്നു. ‘അല്ലാഹുവേ..ഞാൻ ഉംറ നിർവഹിക്കാൻ പുറപ്പെടുകയാണ്. അത് എളുപ്പമുള്ളതാക്കുകയും സ്വീകരിക്കുകയും ചെയ്യണേ…’ എന്ന പ്രാർഥനക്കൊപ്പമാണ് പിതാവുമൊത്തുള്ള യാത്രയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

‘അല്ലാഹു എന്റെ ഉംറ സ്വീകരിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് ഉംറ നിർവഹിച്ച ശേഷമുള്ള ചിത്രങ്ങള്‍ ഉമർ അബ്ദുല്ല പോസ്റ്റ് ചെയ്തത്. തല മുണ്ഡനം ചെയ്ത ശേഷമുള്ള ചിത്രങ്ങളും ഇതിലുണ്ട്. ‘കഅബയില്‍ കരങ്ങള്‍ സ്പർശിക്കാൻ കഴിഞ്ഞ സൗഭാഗ്യത്തിന്റെ ഈ നിമിഷങ്ങള്‍ക്ക് അത്രമേല്‍ നന്ദി..’ -മറ്റൊരു പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

2nd paragraph