Fincat

ബസ് സ്റ്റാൻഡില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം; എന്തുചെയ്യണമെന്നറിയാതെ യാത്രക്കാര്‍

നീലേശ്വരം: ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാർക്ക് ഭീഷണിയായി നീലേശ്വരം ബസ് സ്റ്റാൻഡില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം.

1 st paragraph

ഇരുപത്തിനാല് മണിക്കൂറും തമ്ബടിക്കുന്ന നായ്ക്കള്‍ കൂട്ടത്തോടെ കടിപിടി കൂടുന്നതിനിടയില്‍ ഭീതിയോടെയാണ് ആളുകളിവിടെ നില്‍ക്കുന്നത്. നായ്ക്കളുടെ ഇടയിലേക്കാണ് വിദ്യാർഥികള്‍ രാവിലെ ബസ് ഇറങ്ങുന്നത്. ഭയപ്പാടോടെയാണ് വൈകീട്ട് ബസ് കയറാൻ എത്തുന്നതും.

ചെറിയ കുട്ടികള്‍ക്കുനേരെപോലും കുരച്ചു ചാടല്‍ പതിവാണ്. ബസുകള്‍ അകത്തേക്ക് പ്രവേശിക്കുമ്ബോള്‍ ബസിനുനേരെ വന്ന് ഇടിച്ചശേഷം യാത്രക്കാരുടെ ഇടയിലേക്കാണ് നായ്ക്കള്‍ പരാക്രമത്തോടെ ഓടുന്നത്. നായ്ക്കളുടെ ആക്രമണത്തില്‍നിന്നും തങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള നടപടി നഗരസഭ അധികൃതർ എത്രയും വേഗം കൈക്കൊള്ളണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

2nd paragraph