ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കേന്ദ്ര വിഹിതമായി 4.49 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് വി.അബ്ദു റഹിമാൻ

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളില്‍ കേന്ദ്ര വിഹിതമായി 4.49 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് മന്ത്രി വി.അബ്ദു റഹിമാൻ രേഖാമൂലം നിയമസഭയെ അറിയിച്ചു.

പി.എം, ജെ.വി.കെ എന്ന ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖാന്തരം നടപ്പിലാക്കുന്നത്. ഈ പദ്ധതിയില്‍ വിവിധ പ്രോജക്ടുകളില്‍ അനുവദിച്ചിട്ടുള്ള ആദ്യ ഗഡു കേന്ദ്ര- സംസ്ഥാന വിഹിതം പൂർണമായും വിനിയോഗിച്ച് ധനവിനിയോഗ സാക്ഷ്യപത്രം സമർപ്പിച്ച ശേഷവും കേന്ദ്ര വിഹിതമായി 4.49 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് ഷാഫി പറമ്ബലിന് മറുപടി നല്‍കി.
പദ്ധതിയില്‍ ആകെ അനുവദിച്ച പ്രോജക്റ്റുകള്‍ക്ക് ഇതുവരെ അനുവദിച്ചിട്ടുള്ള തുകയുടെ 70 ശതമാനം തുക വിനിയോഗിച്ച ശേഷമേ കുടിശ്ശിക തുക അനുവദിക്കുകയുള്ളൂ എന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. വിനിയോഗ സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മറ്റു റിപ്പോർട്ടുകള്‍ എന്നിവ സമർപ്പിച്ചിട്ടും കേന്ദ്രം തുക അനുവദിച്ചു നല്‍കിയില്ലെന്ന് മന്ത്രി അറിയിച്ചു.

