Fincat

വയനാട് സ്വദേശിനിയായ ഉംറ തീര്‍ത്ഥാടക മദീനയില്‍ മരിച്ചു

പിണങ്ങോട്: വയനാട് സ്വദേശിനിയായ ഉംറ തീർത്ഥാടക മദീനയില്‍ മരിച്ചു. പിണങ്ങോട് പുഴക്കല്‍ പരേതനായ പള്ളിക്കണ്ടി മൂസയുടെ ഭാര്യ കദീസ(80) ആണ് മരണപെട്ടത്.

ജനുവരി 23 ന് മകനും മരുമകളും ഉള്‍പ്പെടെയാണ് ഉംറക്ക് പോയത്. ഉംറ തീർത്ഥാടനം കഴിഞ്ഞ് ബസില്‍ മടങ്ങാൻ ഒരുങ്ങവേയാണ് മരണം. മൃതദേഹം മദീനയില്‍ ഖബറടക്കും.

മക്കള്‍: മുസ്തഫ, റംലത്ത്, പരേതനായ അബ്ദുള്‍ ഗഫൂർ, മൈമൂന, സാജിദ് ഫൈസി, നവാസ്. മരുമക്കള്‍: സക്കീന തലപ്പുഴ, അന്ത്രു വീട്ടിക്കാമൂല, സാബിറ, മുസ്തഫ മാണ്ടാട്, ഷമീന.

2nd paragraph