Main Banner

കാര്‍ കയറിയിറങ്ങി മൂര്‍ഖന്‍റെ കുടല്‍മാല പുറത്ത്; മണിക്കൂര്‍ നീണ്ട സര്‍ജറി, എല്ലാം ഉള്ളിലാക്കി തുന്നിക്കെട്ടി, ആശ്വാസം

കൊല്ലം: കരിക്കോട് ടി കെ എം കോളജിനടുത്ത് റോഡില്‍ കാർ കയറിയിറങ്ങി പരിക്കേറ്റ മൂർഖൻ പാമ്ബിനെ ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തി.

1 st paragraph

പരിക്കേറ്റെങ്കിലും ശൗര്യത്തോടെ നിന്ന മൂർഖനെ നാട്ടുകാർക്ക് എടുത്തു മാറ്റാനായില്ല. ഒടുവില്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷൻ യൂണിറ്റിനെ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്‍റ് കണ്‍സർവേറ്റർ അൻവറിനെ നേതൃത്വത്തില്‍ വനപാല സംഘം എത്തി മൂർഖനെ പ്രത്യേക കൂട്ടിനുള്ളിലാക്കി. കുടല്‍മാല പുറത്തുവന്ന നിലയിലാണ് മുർഖനെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിച്ചത്.

ശസ്ത്രക്രിയ വിഭാഗത്തിലേക്ക് മാറ്റിയ മൂർഖന് അനസ്തേഷ്യ നല്‍കി. രക്തസ്രാവം നില്‍ക്കാനുള്ള മരുന്നുകളും നല്‍കി. ഒരുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ കുടല്‍മാല ഉള്ളിലാക്കി മുറിവുകള്‍ തുന്നി കെട്ടി. ആന്‍റിബയോട്ടിക്കുകളും നല്‍കി. ഇനി അഞ്ചു ദിവസത്തെ മരുന്നുകളുടെ തുടർചികിത്സ കൂടി വേണം.

2nd paragraph

ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി ഷൈൻ കുമാറിന്‍റെ നേതൃത്വത്തില്‍ ഡോ സജയ് കുമാർ , ഡോ. എസ് കിരണ്‍ ബാബു അജിത് മുരളി എന്നിവർ ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി. മുറിവ് ഉണങ്ങുമ്ബോള്‍ മൂർഖനെ കുളത്തുപ്പുഴ വനമേഖലയിലേക്ക് തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.