എസ്. ഡി. പി. ഐ ജനമുന്നേറ്റ യാത്രയുടെ ഭാഗമായി വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു

തിരൂർ : രാജ്യത്തിന്റെ വീണ്ടെടുപ്പിന് വേണ്ടി ഫെബ്രുവരി പതിനാലിനു കാസർകോഡ് നിന്നും തുടക്കം കുറിച്ച് മാർച്ച്‌ ഒന്നിന് തിരുവന്തപുരം സമാപിക്കുന്ന എസ്. ഡി. പി. ഐ സംസ്ഥാന പ്രസിഡണ്ട്‌ മുവാറ്റുപുഴ അഷ്‌റഫ്‌ മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ ഭാഗമായി എസ്, ഡി, പി, ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി തിരൂർ മുസിപ്പാലിറ്റിയിൽ വാഹന പ്രചാരണം സംഘടിപ്പിച്ചു. പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പൂക്കയിൽ അങ്ങാടിയിൽ ജില്ലാ കമ്മിറ്റി അംഗം ജുബൈർ കല്ലൻ ഉത്ഘാടനം ചെയ്തു സംസാരിച്ചു. നമ്മുടെ ഇന്ത്യ രാജ്യം സ്വാതദ്ര്യം നേടി ഏഴര പതിറ്റാണ്ടു പിന്നിട്ടിട്ടും സാമൂഹിക നീതി പുലരുന്ന ക്ഷേമരാഷ്ട്രം എന്ന രാഷ്ട്ര ശിൽപ്പികളുടെ സ്വപ്നം നാളിതുവരെ സാക്ഷാൽകരിക്കാനായിട്ടില്ല എന്നും, ഭരണ ഘടനാ മൂല്യങ്ങൾ ഭരണ കൂടങ്ങൾ തന്നെ അട്ടിമറിക്കുന്ന ദുരവസ്ഥയാണ് കണ്ടു വരുന്നത് എന്നും ജുബൈർ ഉത്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. തുടർന്ന് നഗരസഭ പരിതിയിൽ പ്രചരണം നടത്തി തിരൂർ ബസ്റ്റാന്റിൽ സമാപിച്ചു. സമാപന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ഫത്താഹ് മാസ്റ്റർ പൊന്നാനി അഭിസംബോധനം ചെയ്തു സംസാരിച്ചു.തുടർച്ചയായ ബിജെപി ഭരണത്തിൽ ഏകപക്ഷ്യയമായി ചുട്ടെടുത്ത നിയമങ്ങളത്രെയും ജനവിരുദ്ധവും വംശീയടിസ്ഥാനത്തിലുള്ളതാണന്നും, ഭാര്യയുമായി വിവാഹ ബന്ധം വേർപെടുത്തുന്ന ഒരാൾ മുസ്ലിമാണെങ്കിൽ മാത്രം അത് ക്രിമിനൽ കുറ്റമായി നിയമം പാസാക്കുന്ന ഫാസിസ്റ്റു ഭാരണ കൂടമാണ് ഇന്ന് രാജ്യം ഭരിക്കുന്നതന്നും ഫത്താഹ് മാസ്റ്റർ ഓർമ പെടുത്തി. ജില്ലാ കമ്മിറ്റി അംഗം നജീബ് തിരൂർ, അഷ്‌റഫ്‌ പുത്തനത്താണി, ഷാഫി സബ്കാ, ഫൈസൽ ബാബു എന്നിവർ സംസാരിച്ചു.അബ്ദുറഹിമാൻ കണ്ടാത്തിയിൽ, ജെംഷീദ്, ഹമീദ്, ശറഫുദ്ധീൻ,മുഹമ്മദ്‌,വളവത്ത് ബാവ എന്നിവർ പ്രചാരണ ജാഥക്ക് നേത്രത്തം നൽകി.