ആപ്പിള്‍ ഇലക്ട്രിക് കാര്‍ പ്രൊജക്റ്റായ ടൈറ്റൻ റദ്ദാക്കുന്നു; സല്യൂട്ട് ഇമോജിയുമായി ഇലോണ്‍ മസ്ക്
ന്യൂയോർക്ക്: അമേരിക്കൻ മള്‍ട്ടിനാഷണല്‍ ടെക്നോളജി കമ്ബനിയായ ആപ്പിള്‍ 2014ല്‍ അവതരിപ്പിച്ച പ്രോജക്റ്റ് ടൈറ്റൻ എന്ന പേരിലുള്ള ഇലക്ട്രിക് കാർ പദ്ധതി ഉപേക്ഷിക്കുന്നു.
പ്രോജക്റ്റ് ടൈറ്റനില്‍ ബില്യൻ കണക്കിന് ഡോളറാണ് ആപ്പിള്‍ നിക്ഷേപിച്ചിരുന്നത്. ഇ.വി. കാർ പദ്ധതി ടൈറ്റൻ നിർത്തലാക്കാനുള്ള കമ്ബനിയുടെ തീരുമാനം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെഫ് വില്യംസും വൈസ് പ്രസിഡൻ്റ് കെവിൻ ലിഞ്ചും ചൊവ്വാഴ്ച അപ്രതീക്ഷിതമായി വെളിപ്പെടുത്തുകയായിരുന്നു.
ഏകദേശം 2,000 പ്രോജക്റ്റ് ജീവനക്കാരെ തീരുമാനം അമ്ബരപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ടൈറ്റൻ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനത്തോട് ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്ക് എക്സില്‍ ഒരു സല്യൂട്ട് ഇമോജിയും സിഗരറ്റും പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രതികരിച്ചത്.
സമീപ മാസങ്ങളില്‍ മന്ദഗതിയിലുള്ള വളർച്ച അനുഭവിക്കുന്ന ഇലക്ട്രിക് വാഹന വ്യവസായവുമായി ബന്ധപ്പെട്ടാണ് തീരുമാനം എന്നാണ് കരുതപ്പെടുന്നത്. ഡിമാൻഡ്, ഉയർന്ന പലിശ നിരക്കുകള്‍, വർദ്ധിച്ചുവരുന്ന മത്സരം എന്നിവയെക്കുറിച്ച് ഇ.വി ഭീമനായ ടെസ്ലയും കഴിഞ്ഞ മാസങ്ങളില്‍ ആശങ്കകള്‍ പങ്കുവെച്ചിരുന്നു.