Fincat

ദുരൂഹതയില്ല, സുബ്രഹ്മണ്യന്‍റേത് മുങ്ങിമരണമെന്ന് പൊലീസ്

കല്ലടിക്കോട്: തുപ്പനാട് പുഴയില്‍ അമ്ബലപ്പാറ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്.

1 st paragraph

കഴിഞ്ഞ ദിവസമാണ് ഒറ്റപ്പാലം അമ്ബലപ്പാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അംബേദ്ക്കർ കോളനിയിലെ ചാമിയുടെ മകൻ സുബ്രഹ്മണ്യനെ (48) മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് സുഹൃത്തിനൊപ്പം ഓട്ടോയില്‍ മീൻവല്ലം വെള്ളച്ചാട്ടം സന്ദർശിക്കാൻ വന്നതായിരുന്നു. പുഴക്കരയില്‍ സുഹൃത്തും ഇയാളും മദ്യപിച്ചു. തുടർന്ന് അറിയാതെ ഉറങ്ങിപോയിരുന്നു.

സുഹൃത്ത് ഓട്ടോ എടുത്ത് നാട്ടിലേക്ക് മടങ്ങിയെങ്കിലും സുബ്രഹ്മണ്യനെ കണ്ടില്ല. തുടർന്ന് ഞായറാഴ്ച സന്ധ്യക്ക് ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കി.ഞായറാഴ്ച രാത്രി 9.30ഓടെ മൂന്നേക്കറിലെ തുപ്പനാട് പുഴക്കടവില്‍ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ഒറ്റപ്പാലം പൊലീസ് കൈമാറിയ ഫോട്ടോ ആളെ തിരിച്ചറിയാൻ സഹായകമായി. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി ഞായറാഴ്ച പുലർച്ചയോടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചു. മൃതദേഹത്തില്‍ സംശയിക്കത്തക്ക അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. വരമ്ബില്‍നിന്ന് പുഴയില്‍ വീണ് മുങ്ങിമരിച്ചതെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

2nd paragraph