വിജയിയുടെ അവസാന പടം ദളപതി 69 ആര് സംവിധാനം ചെയ്യും? പുതിതായി വന്ന പേര് കേട്ട് തമിഴകത്ത് അത്ഭുതം.!
ചെന്നൈ: ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തോടെ ദളപതി 69 എന്ന് വിളിക്കപ്പെടുന്ന ചിത്രവും ഏറെ വാര്‍ത്ത പ്രധാന്യം നേടുകയാണ്.ഈ ചിത്രം പൂര്‍ത്തിയായ ഉടന്‍ വിജയ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങും എന്നാണ് വിവരം. അപ്പോള്‍ വിജയ്‍യുടെ ദളപതി 69 സംവിധാനം ചെയ്യുക ആര് എന്നതാണ് ചൂടുപിടിച്ച ചര്‍ച്ചയായി ഇപ്പോള്‍ തമിഴകത്ത് ഉയരുന്നത്.
സംവിധാനം കാര്‍ത്തിക് സുബ്ബരാജായിരിക്കും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എച്ച് വിനോദായിരിക്കും ആ സംവിധായകൻ എന്ന് പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായി. ദളപതി 69ന്റെ സംവിധായകനായി വെട്രിമാരന്‍ സംവിധാനം ചെയ്യും എന്നാണ് പിന്നീട് വന്ന വിവരം. എന്നാല്‍ തെലുങ്ക് ഹിറ്റ്‍മേക്കര്‍ ത്രിവിക്രത്തിന്‍റെ പേരാണ് അവസാനം കേട്ടത്. നേരത്തെ തന്നെ ആര്‍ആര്‍ആര്‍ എന്ന ആഗോള ഹിറ്റ് ചിത്രം നിര്‍മ്മിച്ച ഡിവിവി പ്രൊഡക്ഷന്‍സ് എന്ന തെലുങ്ക് ബാനര്‍ ചിത്രം നിര്‍മ്മിക്കും എന്ന് നിശ്ചയിക്കപ്പെട്ടിരുന്നു.
അതേ സമയം അപ്രതീക്ഷിതമായി ഒരു പേര് കൂടി ഇപ്പോള്‍ ദളപതി 69 സംബന്ധിച്ച് ഉയര്‍ന്നു വരുകയാണ്. ആര്‍ജെ ബാലാജിയുടെ പേരാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. നിലനില്‍ ആര്‍ജെ ബാലാജി ഒരു വണ്‍ലൈന്‍ കഥ ഓണ്‍ലൈനായി വിജയിയെ കേള്‍പ്പിച്ചു എന്നാണ് വിവരം. വണ്‍ലൈന്‍ ഇഷ്ടപ്പെട്ട വിജയ് ഇത് സ്ക്രിപ്റ്റായി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം.
അതേ സമയം കാര്‍ത്തിക് സുബ്ബരാജിന്‍റെ വണ്‍ ലൈനും വിജയിക്ക് ഇഷ്ടമായിട്ടുണ്ട്. ഇതും ഒരു സ്ക്രിപ്റ്റായി കൊണ്ടുവന്നാല്‍ നോക്കാം എന്നതരത്തിലാണ് വിജയ് പറഞ്ഞിരിക്കുന്നത്. അതേ സമയം ഫൈനല്‍ സ്ക്രിപ്റ്റിന് ശേഷം മാത്രമേ ആര്‍ജെ ബാലാജി വേണമോ എന്നതില്‍ അന്തിമ തീരുമാനം എത്തുകയുള്ളൂവെങ്കിലും. വിജയ് ചിത്രം സംവിധാനം ചെയ്യാനുള്ള സംവിധായകരുടെ കാത്തിരിപ്പ് പട്ടികയില്‍ പുതിയ എന്‍ട്രിയാണ് ആര്‍ജെ ബാലാജി.
സിംഗപ്പൂര്‍ സലൂണ്‍ എന്ന ചിത്രമാണ് അവസാനമായി ആര്‍ജെ ബാലാജിയുടെതായി എത്തിയത്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ ചിത്രമായ ദ ഗോട്ടാണ് നിലവില്‍ ദളപതി വിജയ് നായകനായി വേഷമിട്ട് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.