Shobika

ബോട്ട് തട്ടിയെടുത്ത് കടല്‍ക്കൊള്ള; ഏഴ് ഭട്കല്‍ സ്വദേശികള്‍ അറസ്റ്റില്‍

മംഗളൂരു: മീൻ പിടിച്ച്‌ മടങ്ങുകയായിരുന്ന ഉഡുപ്പി മല്‍പെയിലെ ബോട്ട് കടലില്‍നിന്ന് തൊഴിലാളികളെ അക്രമിച്ച്‌ മത്സ്യവും ഡീസലും കൊള്ളയടിച്ചു.

1 st paragraph

എട്ട് ലക്ഷം രൂപ വിലവരുന്ന മത്സ്യങ്ങളും 5,76,700 രൂപയുടെ 7500 ലിറ്റർ ഡീസലുമാണ് കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭട്കല്‍ സ്വദേശികളായ സുബ്രഹ്മണ്യ ഖാർവി (34), രാഘവേന്ദ്ര ഖാർവി (38), ഹരീഷ് നാരായണ ഖാർവി (40), നാഗേഷ് നാരായണ (42), ഗോപാല്‍ മാധവ് (38), സന്തോഷ് ദേവയ്യ (43), ലക്ഷ്മണ്‍ (50) എന്നിവരാണ് അറസ്റ്റിലായത്.മീനുമായി തീരത്തേക്ക് വരികയായിരുന്ന ബോട്ട് ഫാനില്‍ വല കുടുങ്ങി നിന്നുപോയിരുന്നു.

ഈ സമയം, മറ്റൊരു വലിയ ബോട്ടിലെത്തിയ 25ഓളം പേരടങ്ങിയ സംഘം താൻ ഉള്‍പ്പെടെ തൊഴിലാളികളെ അക്രമിക്കുകയായിരുന്നുവെന്ന് മല്‍പെകൊഡവൂരിലെ ചേതൻ സാലിയൻ (42) പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. ബോട്ട് ശക്തമായ തിരമാലയുള്ള ഭാഗത്തേക്ക് കെട്ടിവലിച്ച്‌ കൊണ്ടുപോയാണ് കവർച്ച നടത്തിയത്.

2nd paragraph