വന്യജീവി അക്രമം തടയാൻ ഉന്നതാധികാര സമിതി രൂപീകരിച്ചു; മുഖ്യമന്ത്രി ചെയർമാൻ 

കേരളത്തില്‍ വന്യജീവി ആക്രമണം തടയാൻ ഉന്നതാധികാര സമിതി രൂപീകരിച്ച്‌ സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനെ ചെയർമാനായും വനംമന്ത്രി എ.കെ. ശശീന്ദ്രനെ വൈസ് ചെയർമാനും ആക്കിയാണ് സമിതി രൂപീകരിച്ചത്. സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്ക്കെതിരെ ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർക്കാർ നടപടി. വനംവകുപ്പിനെതിരെ അതിരൂക്ഷമായ വിമര്ശനമാണ് ഉയരുന്നത്.

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില് ഇന്നലെ മാത്രം രണ്ട് പേരാണ് മരിച്ചത്. കാട്ടുപോത്തിന്റെ ആക്രമത്തില് കര്ഷകന് മരിച്ച സംഭവത്തില് കക്കയത്ത് ഇന്ന് ഹര്ത്താലാണ്. അബ്രഹാമിന്റെ പോസ്റ്റുമോര്ട്ടം കോഴിക്കോട് മെഡിക്കല് കോളേജില് രാവിലെ നടക്കും. വൈകിട്ട് നാല് മണിയോടെയാണ് സംസ്കാരം നടക്കുക. അക്രമകാരിയായ കാട്ടുപോത്തിനെ മയക്കു വെടിവെക്കാന് വനം വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

ഇന്നലെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില് കക്കയം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. എല്ഡിഎഫും യുഡിഎഫും കക്കയത്ത് ഇന്ന് ഹര്ത്താല് പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടുപോത്തിന്റെ ആക്രമണത്തില് കൊല്ലപ്പെട്ട അബ്രഹാമിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്കണമെന്നാണ് ആവശ്യം. അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലണമെന്ന് അബ്രഹാമിന്റെ മകന് പറഞ്ഞു. വേനല് കടുക്കുന്നതിനാലാണ് വന്യജീവികള് ജനവാസ മേഖലയില്‍ ഇറങ്ങുന്നതെന്നും കരുതല് വേണമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നല്കി.