ഹെല്‍മറ്റ് ധരിക്കാത്തതിന് ഓട്ടോഡ്രൈവര്‍ക്ക് തമിഴ്നാട് പൊലീസിന്റെ പിഴ
തലശ്ശേരി: ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പിഴയടക്കണമെന്ന് കാണിച്ച് തലശ്ശേരിയിലെ ഓട്ടോ ഡ്രൈവർക്ക് തമിഴ്നാട് പൊലീസിന്റെ നോട്ടീസ്.പാട്യം കോങ്ങാറ്റയിലെ ശ്രീനന്ദനം വീട്ടില്‍ എന്‍.കെ. രാജീവന്റെ പാസഞ്ചർ ഓട്ടോറിക്ഷക്കാണ് തമിഴ്നാട് പൊലീസ് പിഴയടക്കാനുള്ള നോട്ടീസ് അയച്ചത്.
ഹെല്‍മറ്റ് ധരിക്കാത്തതിന് 2,000 രൂപ പിഴ ചുമത്തി തമിഴ്നാട് താമ്ബാരം സിറ്റി പൊലീസ് എസ്.ഐ സുന്ദരമൂര്‍ത്തിയാണ് മാര്‍ച്ച് 10ന് തപാല്‍ വഴി നോട്ടീസ് അയച്ചത്. എന്നാല്‍, ടൗണ്‍ സ്റ്റാൻഡില്‍നിന്നാണ് വണ്ടിയെടുക്കുന്നതെന്നും തമിഴ്നാട്ടില്‍ പോയിട്ടില്ലെന്നും രാജീവൻ പറഞ്ഞു.
ഓട്ടോയുടെ പെർമിറ്റ് പുതുക്കാനിരിക്കെയാണ് തമിഴ്നാട് പൊലീസിന്റെ പിഴ ലഭിച്ചത്. പിഴ ഒടുക്കിയാല്‍ മാത്രമേ ഓട്ടോക്ക് ഫിറ്റ്നസ് ലഭിക്കുകയുള്ളൂ. നോട്ടീസ് ലഭിച്ചത് സംബന്ധിച്ച് ഗതാഗത മന്ത്രിക്ക് രാജീവൻ പരാതി നല്കി.